ദേശീയോദ്ഗ്രഥന കലാമേള

എടത്വ വിദ്യാ വിനോദിനി ഗ്രന്ഥശാല നടത്തിയ ദേശീയോദ്ഗ്രഥന കലാമേള എടത്വ ജോർജിയൻ പബ്ലിക് സ്‌കൂൾ വിദ്യാർഥി സായന്തന പ്രദീപ് ഉദ്ഘാടനംചെയ്യുന്നു
തകഴി
എടത്വ വിദ്യാ വിനോദിനി ഗ്രന്ഥശാല യുപി, ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ദേശീയോദ്ഗ്രഥന കലാമേള സംഘടിപ്പിച്ചു. എടത്വ ജോർജിയൻ പബ്ലിക് സ്‌കൂൾ വിദ്യാർഥി സായന്തന പ്രദീപ് ഉദ്ഘാടനംചെയ്‌തു. ദേശഭക്തിഗാനം, പോസ്‌റ്റർ രചന, പ്രസംഗം, ഭാരത ചരിത്ര ക്വിസ് എന്നീ മത്സരങ്ങളിൽ ആഷ്‌ലി അന്ന സോബി, എം ദേവനന്ദ, മൈഥിലി രാജേഷ്, അലീന ഷിജു, ഭദ്ര എസ് പിള്ള, കെ എസ് കൃഷ്‌ണ, എം അനന്തലക്ഷ്‌മി, നവോമി സൂസൻ സിബി, ബി മീനാക്ഷി, അനീറ്റ ഷിജു, സായന്തന പ്രദീപ്, അൻസു വർഗീസ്, ലിയ ജോർജ് പാലക്കളത്തിൽ, വി എസ് ശിവാനി, എസ് അനുജ, വി എസ് ശിവപ്രീയ, സാനിയ കെ സജപ്പൻ എന്നിവർ വിജയികളായി. സമ്മാനവും ലൈബ്രറി അംഗത്വവും താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി അഡ്വ. ഐസക് രാജു വിതരണംചെയ്‌തു. ലൈബ്രേറിയൻ വി സി രാജു വേണാട്ട് അധ്യക്ഷയായി. നിർവാഹകസമിതി അംഗങ്ങളായ എം ജി പ്രകാശ്, കുഞ്ഞുമോൾ കുര്യൻ, ലില്ലി ബാബു, ജൂലി വർഗീസ്എന്നിവർ സംസാരിച്ചു.









0 comments