ദേശീയ ഹിന്ദി ദിവസം ആഘോഷം: ഹിന്ദി അധ്യാപകർക്ക് സ്നേഹാദരം

മുഹമ്മ എ ബി വിലാസം സ്കൂളിൽ ഹയർസെക്കൻഡറി മേഖല മുൻ ഉപമേധാവി വി കെ അശോക് കുമാർ ഹിന്ദി അധ്യാപകരെ ആദരിച്ചപ്പോൾ
മുഹമ്മ
ദേശീയ ഹിന്ദി ദിവസം ആഘോഷത്തിന്റെ ഭാഗമായി എ ബി വിലാസം സ്കൂൾ എൻഎസ്എസ് യൂണിറ്റുകളുടെ നേതൃത്വത്തിൽ ഹിന്ദി അധ്യാപകരെ ആദരിച്ചു. ആർ ശ്രീജ, എസ് സിന്ധു മോൾ, ടി പി സരിത, എസ് ആഷാ മോൾ, കെ വി ഐശ്വര്യ ലക്ഷ്മി എന്നിവരെ ആദരിച്ചു.
ഹയർസെക്കൻഡറി മേഖല മുൻ ഉപമേധാവിയും മുതിർന്ന ഹിന്ദി അധ്യാപകനുമായ വി കെ അശോക് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്ത് അധ്യാപകരെ ആദരിച്ചു. പ്രിൻസിപ്പൽ ബിജോ കെ കുഞ്ചെറിയ അധ്യക്ഷനായി. പ്രധാനാധ്യാപിക നിഷാ ദയാനന്ദൻ, പ്രോഗ്രാം ഓഫീസർ കെ ആർ സുചിത്ര , വളന്റിയർമാരായ കെ പി ഗൗരി നന്ദന, ജി ദേവു എന്നിവർ സംസാരിച്ചു.










0 comments