മണർകാട് പള്ളിയിലെ നട അടച്ചു

ആഗോള മരിയൻ തീർഥാടന കേന്ദ്രമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ നട അടയ്ക്കുന്നു
മണർകാട് ആഗോള മരിയൻ തീർഥാടന കേന്ദ്രമായ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ നട അടച്ചു. സ്ലീബാ പെരുന്നാൾ ദിനമായ തിങ്കളാഴ്ച സന്ധ്യ പ്രാർഥന തുടർന്നായിരുന്നു നടയടക്കൽ ശുശ്രൂഷ. സുന്നഹദോസ് സെക്രട്ടറിയും ഭദ്രാസനാധിപനുമായ തോമസ് മോർ തിമോത്തിയോസ് ക്നാനായ അതിഭദ്രാസനം റാന്നി മേഖലാധിപൻ കുറിയാക്കോസ് മോർ ഇവാനിയോസ് എന്നിവർ കാർമികരായി. വിശുദ്ധ കുർബാനയ്ക്ക് കുറിയക്കോസ് മോർ ഈവാനിയോസ് കാർമികനായി. എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചു വർഷത്തിലൊരിക്കൽ തുറക്കുന്ന ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കാൻ നൂറുകണക്കിന് വിശ്വാസികളെത്തി.










0 comments