ad
Deshabhimani

ബിഒബി ബോബ് വേൾഡ് 2.0

bob ai app
വെബ് ഡെസ്ക്

Published on Sep 15, 2026, 01:30 AM | 1 min read

ബാങ്ക് ഓഫ് ബറോഡ (ബിഒബി) നിര്‍മിതബുദ്ധി(എഐ)യുടെ കരുത്തില്‍ പുതിയ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷന്‍ ‘ബോബ് വേൾഡ് 2.0' പുറത്തിറക്കി. മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ അവതരിപ്പിച്ച ആപ്പിലൂടെ കൂടുതൽ സ്മാർട്ടും സുരക്ഷിതവുമായ സേവനങ്ങളാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്.


പണമിടപാടുകൾ ആരംഭിക്കാനും ആപ്പിലെ മറ്റ് സേവനങ്ങൾ ഉപയോഗിക്കാനും സഹായിക്കുന്ന വോയ്‌സ്-എനേബിൾഡ് സംവിധാനം, സാമ്പത്തിക ഇടപാടുകൾ പൂർണമായി വിലയിരുത്താനും മികച്ച രീതിയിൽ കൈകാര്യം ചെയ്യാനും സഹായിക്കുന്ന സമഗ്രമായ പേഴ്സണൽ ഫിനാൻഷ്യൽ മാനേജ്‌മെന്റ് മൊഡ്യൂൾ, മുതിർന്ന പൗരർ, സ്ത്രീകൾ, പ്രവാസികൾ, യുവാക്കൾ തുടങ്ങിയ ഓരോ വിഭാഗത്തിന്റെയും പ്രത്യേക ആവശ്യങ്ങൾ മനസ്സിലാക്കി അനുയോജ്യമായ ബാങ്കിങ് സേവനങ്ങൾ നൽകുന്ന ഹൈപ്പർ-പേഴ്സണലൈസേഷൻ സൗകര്യം, തത്സമയ സംരക്ഷണം ഉറപ്പാക്കുന്ന മൾട്ടി-ലേയേഡ് സുരക്ഷാക്രമീകരണങ്ങള്‍ എന്നിവയോടെയാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നതെന്നും ഇത് പുതിയൊരു ബാങ്കിങ് അനുഭവം സമ്മാനിക്കുമെന്നും ബിഒബി എംഡിയും സിഇഒയുമായ ഡോ. ദേബദത്ത ചന്ദ് പറഞ്ഞു.


പുതിയ ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍നിന്നും ഡൗണ്‍ലോഡ് ചെയ്യാം. നിലവിലുള്ള ആപ്പ് അപ്ഡേറ്റ് ചെയ്യാൻ പ്ലേ സ്റ്റോര്‍/ ആപ്പ് സ്റ്റോര്‍ തുറന്ന് ബോബ് വേള്‍ഡിലെ "അപ്ഡേറ്റി'ല്‍ ക്ലിക് ചെയ്താല്‍ മതി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home