Deshabhimani

ഇറാൻ ആക്രമണ ഭീതി, ബ്രിട്ടണിലെ യുഎസ് എയർഫോഴ്സ് താവളം ഒഴിപ്പിച്ചു, വിമാനങ്ങൾ മാറ്റി

us air force
വെബ് ഡെസ്ക്

Published on Nov 10, 2026, 05:06 PM | 1 min read

ലണ്ടൻ: ഇറാനിൽ നിന്നുള്ള ആക്രമണ ഭീഷണിയെ തുടര്‍ന്ന് ബ്രിട്ടണിലെ അമേരിക്കയുടെ പ്രമുഖവ്യോമസേനാ താവളമായ ആർ എ എഫ് മിൽഡൻഹാളിൽ നിന്ന് വിമാനങ്ങൾ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി.


തിങ്കളാഴ്ചയോടെ രണ്ട് ഇന്ധന വിമാനങ്ങൾ ജർമ്മനിയിലേക്ക് തിരിച്ചുവിട്ടു. ഇതിന് പിന്നാലെ കൂടുതൽ വിമാനങ്ങൾ യൂറോപ്പിലെ മറ്റ് സേനാ താവളങ്ങളിലേക്ക് മാറ്റിയതായും വാൾ സ്ട്രീറ്റ് ജേർണൽ റിപ്പോര്‍ട് ചെയ്തു. ഭീഷണിയെക്കുറിച്ചുള്ള രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് എന്നാണ് വിശദീകരണം.


ഭീഷണിയെക്കുറിച്ച് വ്യക്തമായി പ്രതികരിക്കാൻ യുഎസ് യൂറോപ്യൻ കമാൻഡ് വക്താവ് വിസമ്മതിച്ചു. മറ്റ് രാജ്യങ്ങളുടെ സൈനിക നീക്കങ്ങളിൽ അഭിപ്രായം പറയാറില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും വ്യക്തമാക്കി.


കിഴക്കൻ ഇംഗ്ലണ്ടിൽ സ്ഥിതി ചെയ്യുന്ന ആർഎഎഫ് മിൽഡൻഹാൾ യുഎസ് വ്യോമസേനയുടെ യൂറോപ്യൻ മേഖലയിലെ ഏക സ്ഥിരം എണ്ണവിതരണ വിഭാഗമായ '100th അറേഞ്ച്മെന്റ് റിഫ്യുവലിംഗ് വിങ്' പ്രവർത്തിക്കുന്ന കേന്ദ്രമാണ്. 131 അടി ചിറകളവും 83,000 പൗണ്ട് ചരക്ക് വഹിക്കാൻ ശേഷിയുമുള്ള കെ.സി-135 സ്ട്രാറ്റോടാങ്കർ (KC-135 Stratotanker) വിമാനങ്ങളാണ് ഇവിടെ പ്രധാനമായും ഉള്ളത്.


ഇറാനുമായി ബന്ധപ്പെട്ട ഭീഷണിയെത്തുടർന്ന് ബ്രിട്ടനിലെ വ്യോമസേനാ താവളത്തിൽ നിന്ന് യുഎസ് വിമാനങ്ങൾ മാറ്റുന്നത് രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ്. സെപ്റ്റംബറിൽ ആർഎഎഫ് ഫെയർഫോർഡ് താവളത്തിന് സമീപം സംശയാസ്പദമായ രീതിയിൽ കണ്ട മൂന്ന് വാനുകളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ യുഎസ് അവിടെനിന്ന് ബോംബർ വിമാനങ്ങൾ പിൻവലിച്ചിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home