ad
Deshabhimani

സദ്യ നൽകാതെ തട്ടിപ്പ് 
പരാതി നേരത്തെയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2026, 01:20 AM | 1 min read

കോട്ടയം ഏറ്റെടുത്ത വിവാഹസദ്യ നൽകാതെ പണം വാങ്ങി തട്ടിപ്പ് നടത്തിയ കാഞ്ഞിരപ്പള്ളി കാളകെട്ടിയിലെ ഉദയം കേറ്ററിങ് എന്ന സ്ഥാപനത്തിനെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നതായി ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ (എകെസിഎ) ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അംഗീകാരത്തോടെ ലൈസൻസ് എടുത്ത് മാന്യമായ രീതിയിൽ സ്ഥാപനം നടത്തുന്ന സാധാരണക്കാരായ കേറ്ററിങ് ഉടമകളെ പ്രതിസന്ധിയിലാക്കുന്നതാണ് ഇത്തരം തട്ടിപ്പുകൾ. ഇയാളുടെ തട്ടിപ്പിനെക്കുറിച്ച്‌ എകെസിഎ നേരത്തെ മുന്നറിയിപ്പ്‌ നൽകിയിരുന്നതാണ്. ഓൺലൈനിൽ പരസ്യം നൽകി ഇവന്റ്‌ മാനേജ്മെന്റ്‌ എന്ന പേരിൽ ഇവർ നടത്തുന്ന തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണം. വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന കേറ്ററിങ് യൂണിറ്റുകൾക്ക് ജിഎസ്ടി ലൈസൻസും ഭക്ഷ്യസുരക്ഷാ ലൈസൻസും ഈ ലൈസൻസുകൾ എല്ലാമുള്ള കിച്ചണുകളും ഉണ്ടാകും. ഇതൊന്നുമില്ലാതെയാണ് ഇപ്പോൾ ആരോപണം ഉയർന്ന ഓൺലൈൻ സ്ഥാപനം പ്രവർത്തിക്കുന്നത്. ഇത്തരം പരാതികൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അംഗീകാരമുള്ള കേറ്ററിങ് സ്ഥാപനങ്ങളുടെ പട്ടിക എകെസിഎ പുറത്തിറക്കും. അംഗീകൃത സ്ഥാപനങ്ങളെ സമീപിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ്‌ ഏലിയാസ് സഖറിയ, ജില്ലാ പ്രസിഡന്റ്‌ സജി ജേക്കബ്, കോട്ടയം മേഖലാ പ്രസിഡന്റ്‌ ബിനോയ് എബ്രഹാം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home