നാടുണർത്തി മാനവിക കലാജാഥ

എൻജിഒ യൂണിയൻ ജില്ലാ കലാജാഥാംഗങ്ങൾ ചേർത്തല താലൂക്ക് ഓഫീസിന് സമീപം പരിപാടി അവതരിപ്പിക്കുന്നു
സ്വന്തംലേഖകൻ
Published on Feb 24, 2026, 12:58 AM | 1 min read
ചേർത്തല
കാവ്യ–ഗാന ശിൽപ്പങ്ങളും നാടകവുമായി ജനശ്രദ്ധ നേടി എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയും റെഡ്‌സ്‌റ്റാർ കലാവേദിയും ചേർന്ന് സംഘടിപ്പിക്കുന്ന മാനവിക കലാജാഥ. സാമൂഹ്യവികസനത്തിൽ നിർണായകമായ 1957ലെ ഇ എം എസ് സർക്കാരിന്റെ ഭരണനേട്ടങ്ങളും സർക്കാരിനെ അട്ടിമറിക്കാൻ മതശക്തികളും കോൺഗ്രസും ചേർന്ന് നടത്തിയ വിമോചനസമരവും ജാഥയിൽ ആവിഷ്‌കരിക്കുന്നു. സമകാലീന കേരളം 10 വർഷത്തിനകം നേടിയ പുരോഗതിയും സാമൂഹ്യസുരക്ഷയും കേന്ദ്രസർക്കാർ കേരളത്തെ സാന്പത്തികമായി ശ്വാസംമുട്ടിക്കുന്നതും അനുവാചകരുമായി ജാഥ സംവദിക്കുന്നു. തുറവൂർ ചാവടി ജങ്‌ഷനിലും ചേർത്തല താലൂക്ക് ഓഫീസിന് സമീപവും ജാഥാംഗങ്ങൾ കലാപരിപാടി അവതരിപ്പിച്ചു. ചേർത്തലയിൽ സിഐടിയു ഏരിയ സെക്രട്ടറി പി ഷാജിമോഹൻ ജാഥാംഗങ്ങളെ ഷാളണിയിച്ച് സ്വീകരിച്ചു. സി എസ് സുനിൽരാജ്, കെ വേണു, പി എസ് വിനോദ്, പി ഗിരീഷ്, എസ് ജോഷി, എം അരുൺ, കെ ജെ സുനീഷ്, സി എസ് നിഹിൽ എന്നിവർ വിവിധയിടങ്ങളിൽ സംസാരിച്ചു. 25ന് കുട്ടനാട് മാന്പുഴക്കരിയിലാണ് ജാഥ സമാപിക്കുക.










0 comments