നബാർഡ് സ്ഥാപിത ദിനാഘോഷം

നബാർഡിന്റെ 45 -ാം സ്ഥാപകദിനത്തോടനുബന്ധിച്ച് പരിശീലന പരിപാടി നബാർഡ് ഡപ്യൂട്ടി ജനറൽ മാനേജർ മിനു അൻവർ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
നബാർഡിന്റെ 45–-ാം സ്ഥാപിതദിനാഘോഷ പരിപാടി എസ്എൽ പുരം ഗാന്ധിസ്‌മാരക ഗ്രാമസേവാ കേന്ദ്രത്തിൽ നബാർഡ് ഡെപ്യൂട്ടി ജനറൽ മാനേജർ മിനു അൻവർ ഉദ്ഘാടനംചെയ്‌തു. ഗാന്ധി സ്‌മാരക ഗ്രാമസേവാകേന്ദ്രം പ്രസിഡന്റ് രവി പാലത്തുങ്കൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പി എസ് മനു സ്വാഗതം പറഞ്ഞു. സ്വയംസഹായ സംഘങ്ങൾക്കായി നേതൃപരിശീലനം നൽകി. വിവിധ വിഷയങ്ങളിൽ മിനു അൻവർ, ചേർത്തല താലൂക്ക് വ്യവസായ ഓഫീസിലെ ഇൻഡ്രസ് ട്രീസ് എക്‌സ്‌റ്റൻഷൻ ഓഫീസർ അരുൺ എസ് ലാൽ, അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനിയിലെ എ സി അമ്പിളിമോൾ, ഫിനാൻഷ്യൽ കൗൺസിലർ എം എസ് നടരാജൻ എന്നിവർ ക്ലാസ് നയിച്ചു. ഗാന്ധിസ്‌മാരക ഗ്രാമസേവാകേന്ദ്രം കോ–ഓർഡിനേറ്റർ ജയശ്രീ ഷാജി നന്ദി പറഞ്ഞു.











0 comments