പി കെ അച്യുതനെ അനുസ്മരിച്ചു

പി കെ അച്യുതന്റെ ഒന്നാം ചരമവാർഷിക ദിനാചരണത്തോടനുബന്ധിച്ച് പാലിശേരിയിൽ നടന്ന പരിപാടിയിൽ സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ് അനുസ്മരണ പ്രഭാഷണം നടത്തുന്നു
അങ്കമാലി
കേരള കർഷകസംഘം കറുകുറ്റി വില്ലേജ് പ്രസിഡന്റ്, പഞ്ചായത്ത് അംഗം, ലൈബ്രറി കൗൺസിൽ താലുക്ക് പ്രസിഡന്റ്, സിപിഐ എം ബ്രാഞ്ച് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പി കെ അച്യുതന്റെ ഒന്നാം ചരമവാർഷിക ദിനാചരണം പാലിശേരിയിൽ സംഘടിപ്പിച്ചു.
സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി കെ കെ മുരളി അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കെ കെ ഷിബു, ഏരിയ കമ്മിറ്റി അംഗം പി വി ടോമി, ലോക്കൽ സെക്രട്ടറി രംഗമണി വേലായുധൻ, സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ഗോപി, കർഷകസംഘം ഏരിയ പ്രസിഡന്റ് ബൈജു പറപ്പിള്ളി തുടങ്ങിയവർ സംസാരിച്ചു.











0 comments