ദേശീയ വനിതാ ഗുസ്തിതാരം മക്കൾക്കൊപ്പം ജീവനൊടുക്കി; ഒരു കുട്ടിക്ക് ഗുരുതര പരിക്ക്

അശ്വിനി മനോഹർ പോൾ (ഇടത്), നൽദുർഗ് കോട്ട (വലത്)
മുംബൈ: മഹാരാഷ്ട്രയിൽ ദേശീയ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ മക്കളോടൊപ്പംപ്പം ആത്മഹത്യ ചെയ്തു. ധാരാശിവ് ജില്ലയിലെ ചരിത്രപ്രസിദ്ധമായ നൽദുർഗ് കോട്ടയിൽനിന്ന് മൂന്ന് മക്കൾക്കൊപ്പമാണ് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് അശ്വിനി ചാടിയത്. അഞ്ചര വയസ്സുകാരനായ മകൻ അജങ്ക്യയും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. രണ്ടര വയസുള്ള ഇരട്ടക്കുട്ടികളിൽ ഒരാളായ ക്രാന്തി ചികിത്സയ്ക്കിടെ മരണപ്പെട്ടു. അശ്വതിയുടെ മറ്റൊരു മകളായ വീര ഗുരുതര പരിക്കുകളോടെ ധാരാശിവ് സർക്കാർ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഗുസ്തി രംഗത്ത് സുപരിചിതയായിരുന്ന അശ്വിനി പോൾ "മഹാരാഷ്ട്രയുടെ കടുവ" എന്നാണ് അറിയപ്പെട്ടിരുന്നത്. ദേശീയതലത്തിൽ അഞ്ച് സ്വർണവും ആറ് വെള്ളിമെഡലുകളും അശ്വിനി നേടിയിട്ടുണ്ട്.
ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും നിരന്തരമായ മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് അശ്വിനി ഇരയായിരുന്നതായി പിതാവ് ആരോപിച്ചു. ഇതാണോ ആത്മഹത്യയിലേക്ക് നയിച്ചത് എന്നതിൽ പൊലീസ് അന്വേഷണം നടന്നുവരികയാണ്. നൽദുർഗ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.








0 comments