ad
Deshabhimani

പ്രതിനിധി സമ്മേളനം സമാപിച്ചു; പൊതുസമ്മേളനവും റാലിയും ഇന്ന്

പി കൃഷ്ണപിള്ള സാംസ്‌കാരിക നിലയത്തിന്‌ 
ഭൂമി റദ്ദാക്കിയത്‌ പിൻവലിക്കണം: ഡിവൈഎഫ്ഐ

Dyfi
avatar
സ്വന്തം ലേഖകൻ

Published on Jul 18, 2026, 01:39 AM | 1 min read

മാവേലിക്കര ​

നൂറനാട് ലെപ്രസി സാനിറ്റോറിയത്തിൽ പി കൃഷ്ണപിള്ള സാംസ്‌കാരിക നിലയം നിർമിക്കാൻ എൽഡിഎഫ്‌ സർക്കാർ വിട്ടുനൽകിയ അഞ്ചേക്കർ ഭൂമി റദ്ദാക്കിയ യുഡിഎഫ് സർക്കാർ നടപടി പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭാവിയിൽ രാജ്യത്തിന്റെ സാംസ്കാരിക ഭൂപടത്തിൽ അടയാളപ്പെടുത്തേണ്ടിയിരുന്ന സാംസ്‌കാരികവേദിക്കാണ്‌ ഈ സർക്കാർ ചരമഗീതം എഴുതുന്നത്. കലാ സാംസ്‌കാരിക പ്രതിഭകൾക്ക്‌ ജീവിത സായാഹ്നത്തിൽ ആശ്വാസമാകുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ടായിരുന്നു. 2023ൽ എൽഡിഎഫ് സർക്കാർ അനുവദിച്ച ഭൂമി യുഡിഎഫ് സർക്കാർ തിരിച്ചെടുക്കുന്നത്‌ ചരിത്രത്തോട്‌ അനാദരവും കലാസാംസ്കാരിക സമൂഹത്തോടുള്ള അവഗണനയുമാണ്. കലാകാരൻമാരുടെ ജീവിത സുരക്ഷ ഉറപ്പാക്കുന്ന ഉത്തരവാദിത്തത്തിൽനിന്ന് സർക്കാർ പിൻമാറരുത്. കേരളത്തിന്റെ സാമൂഹിക പുരോഗതിക്കും തൊഴിലാളി കർഷക പ്രസ്ഥാനങ്ങൾക്കും സാംസ്‌കാരിക മേഖലയ്ക്കും മഹത്തായ സംഭാവനചെയ്ത ഉജ്വലവ്യക്തിത്വമാണ് പി കൃഷ്ണപിള്ളയുടേത്. അദ്ദേഹത്തിന്റെ ചരിത്രം അറിയുന്ന കോൺഗ്രസ്‌ ആസൂത്രിതമായി, മറ്റെന്തോ ഗൂഢലക്ഷ്യത്തോടെ ഈ സാംസ്കാരിക കേന്ദ്രത്തെ ഇല്ലാതാക്കാൻ നടത്തുന്ന എല്ലാ ശ്രമത്തെയും ഡിവൈഎഫ്ഐ അതിശക്തമായി എതിർക്കുമെന്നും പ്രമേയത്തിൽ പറഞ്ഞു. സർക്കാർ വകുപ്പുകളിലെ നിയമവിരുദ്ധ സ്ഥലം മാറ്റങ്ങളും പിരിച്ചുവിടലുകളും അവസാനിപ്പിക്കുക, പിഎസ്‌സി നിയമനങ്ങൾ ത്വരിതപ്പെടുത്തുക, പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കുക പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. ദിനൂപ് വേണു, അരുൺ, പി എ അൻവർ, ജെ മിനിസ, ഉണ്ണിക്കണ്ണൻ, വിഷ്ണു ഗോപിനാഥ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ശനി വൈകിട്ട് 4.30ന് പുഷ്‌പൻ നഗറിൽ (ബുദ്ധ ജങ്ഷൻ) ചേരുന്ന പൊതുസമ്മേളനം മുൻ ജില്ലാ പ്രസിഡന്റ്‌ സജി ചെറിയാൻ എംഎൽഎ ഉദ്ഘാടനംചെയ്യും. യുവജന റാലി കരയംവട്ടം ജങ്ഷനിൽനിന്ന് പകൽ 3.30ന് ആരംഭിക്കും. പൊതുസമ്മേളനത്തിനുശേഷം "മിസ" നാടകം അരങ്ങേറും.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home