ad
Deshabhimani

കഴുത്തിൽ മുറിവേറ്റ യുവാവിന്റെ മരണത്തിൽ ദുരൂഹത

rajeev

രാജീവ്

വെബ് ഡെസ്ക്

Published on Sep 08, 2025, 01:49 AM | 1 min read

ഹരിപ്പാട്

കരുവാറ്റയിൽ കഴുത്തിൽ മുറിവേറ്റ്‌ രക്തംവാർന്ന നിലയിൽ കാണപ്പെട്ട യുവാവിന്റെ മരണത്തിൽ ദുരൂഹത തുടരുന്നു. അഞ്ചാം വാർഡ്‌ പുലരിയിൽ രാധാകൃഷ്ണക്കുറുപ്പിന്റെയും ഉഷാകുമാരിയുടെയും മകൻ രാജീവിനെ ( 44) തിരുവോണനാളിൽ രാത്രി 8.45നാണ് വീടിന്റെ പൂമുഖത്ത് രക്തംവാർന്ന നിലയിൽ കണ്ടത്. ഉടൻ ആംബുലൻസിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ​ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കഴുത്തിനേൽപ്പിച്ച മുറിവാണ്‌ മരണകാരണമെന്നാണ്‌ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനമെന്ന്‌ പൊലീസ് പറഞ്ഞു. സമീപത്ത് ബ്ലേഡുകൾ കണ്ടെങ്കിലും അതിൽ രക്തം പുരണ്ടിരുന്നില്ല. ​ഒന്നേമുക്കാൽ ഇഞ്ചോളം ആഴത്തിലാണ്‌ കഴുത്തിലെ മുറിവ്‌. മറ്റു ആയുധങ്ങളൊന്നും കണ്ടെത്താനായിട്ടില്ല. പൊലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗം പരിശോധിച്ചു. ഡോഗ് സ്ക്വാഡും എത്തിയിരുന്നു. രാജീവും അച്ഛനമ്മമാരുമാണ് വീട്ടിൽ താമസം. സമീപത്തെ സിസി ടി വി ദൃശ്യങ്ങളിലും സംശയാസ്പദമായൊന്നും കണ്ടെത്താനായില്ല. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്‌കാരം നടത്തി. സഹോദരിമാർ: രജനി ജയകുമാർ (യുഎസ്എ), ഐശ്വര്യ സുജിത് (അബുദാബി).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home