"വീരവണക്കം' 25–-ാം ദിനാഘോഷം ഇന്ന് എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും

മാവേലിക്കര
കമ്യൂണിസ്‌റ്റ് പ്രസ്ഥാനത്തിന്റെ പോരാട്ടങ്ങളും സഖാവ് പി കൃഷ്‌ണപിള്ളയെന്ന അതുല്യവിപ്ലവകാരിയുടെ ജീവിതകഥയും ഹൃദ്യമായി വരച്ചുകാട്ടുന്ന "വീരവണക്കം' ചലച്ചിത്രത്തിന്റെ 25–-ാം ദിനാഘോഷം തിങ്കളാഴ്‌ച ഭരണിക്കാവിൽ സംഘടിപ്പിക്കും. തിങ്കൾ പകൽ മൂന്നിന് ഭരണിക്കാവ് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. സംഘാടകസമിതി ചെയർമാൻ കോശി അലക്‌സ് അധ്യക്ഷനാകും. മുൻമന്ത്രി പന്തളം സുധാകരൻ മുഖ്യാതിഥിയാകും. ചലച്ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ ജില്ലാ സെക്രട്ടറി ആർ നാസർ ആദരിക്കും. എംഎൽഎമാരായ യു പ്രതിഭയും എം എസ് അരുൺകുമാറും പങ്കെടുക്കും. കറ്റാനം ഗാനം തീയറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. തീയറ്റർ ഉടമയും കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറിയുമായ സോണി തോമസിനെ അനുമോദിക്കും.പി കെ മേദിനി, സി ജെ കുട്ടപ്പൻ, ആർ കെ രാമദാസ്, സോണിയ, ശുഭ രഘുനാഥ്, റെജി, സതീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സംഗീതവിരുന്നുണ്ടാകും.









0 comments