സംഗീതോത്സവവും പ്രതിഭകളെ ആദരിക്കലും

കേരള സംഗീത നാടക അക്കാദമി ശ്രീ രാജരാജേശ്വരി സംഗീതസഭയും ജില്ലാ കേന്ദ്ര കലാസമിതിയും സംഘടിപ്പിച്ച സംഗീതോത്സവത്തിൽനിന്ന്
ആലപ്പുഴ
കൊട്ടാരം ഭഗവതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ കേരള സംഗീതനാടക അക്കാദമി ശ്രീ രാജരാജേശ്വരി സംഗീതസഭയും ജില്ലാ കേന്ദ്ര കലാസമിതിയും ചേർന്ന് സംഗീതോത്സവം സംഘടിപ്പിച്ചു. സമാപനസമ്മേളനം എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. ജോൺ ഫെർണാണ്ടസ് അധ്യക്ഷനായി. നഗരസഭാധ്യക്ഷ കെ കെ ജയമ്മ, സ്ഥിരംസമിതി അധ്യക്ഷരായ എം ജി സതീദേവി, എ എസ് കവിത, എം ആർ പ്രേം, കേരള സംഗീത നാടക അക്കാദമി അംഗം ആനയടി പ്രസാദ്, അജിത് നമ്പൂതിരി, അലിയാർ മാക്കിയിൽ, പി വെങ്കിട്ടരാമ അയ്യർ എന്നിവർ സംസാരിച്ചു. ഡോ. ഗോവിന്ദൻകുട്ടി, മരുത്തോർവട്ടം രാമചന്ദ്രൻ, ആലപ്പി ഗോപിനാഥ പ്രഭു, പറവൂർ വിശ്വനാഥൻ, ആലപ്പി മോഹനൻ, കെ ഡി ആനന്ദൻ, ആര്യാട് ശാന്തിലാൽ എന്നീ സംഗീതപ്രതിഭകളെ എംഎൽഎ ആദരിച്ചു.








0 comments