Deshabhimani

കൂൺകൃഷി കഞ്ഞിക്കുഴിയിൽ
പരിശീലനമാരംഭിച്ചു

കൂൺ കർഷകർക്ക് കഞ്ഞിക്കുഴി പഞ്ചായത്ത് സംഘടിപ്പിച്ച പരിശീലനം പ്രസിഡന്റ് ഗീത കാർത്തികേയൻ 
ഉദ്ഘാടനംചെയ്യുന്നു

കൂൺ കർഷകർക്ക് കഞ്ഞിക്കുഴി പഞ്ചായത്ത് സംഘടിപ്പിച്ച പരിശീലനം പ്രസിഡന്റ് ഗീത കാർത്തികേയൻ 
ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 18, 2025, 12:12 AM | 1 min read

കഞ്ഞിക്കുഴി
കൂൺകൃഷി നടത്താൻ താൽപ്പരരായ കർഷകർക്ക് കഞ്ഞിക്കുഴി പഞ്ചായത്ത് സംഘടിപ്പിച്ച പരിശീലനം പ്രസിഡന്റ് ഗീത കാർത്തികേയൻ ഉദ്ഘാടനംചെയ്‌തു. വൈസ്‌പ്രസിഡന്റ് അഡ്വ. എം സന്തോഷ്‌കുമാർ അധ്യക്ഷയായി. സി ദീപുമോൻ, മിനി പവിത്രൻ, ബി ഇന്ദിര, രജനി രവിപാലൻ സുനിത സുനിൽ, ടി എഫ് സെബാസ്‌റ്റ്യൻ, പി രാജീവ്, മധു അലോഷ്യസ്, മഞ്ചു എന്നിവർ സംസാരിച്ചു. പ്രമുഖ കൂൺകർഷകരും സംരംഭകരുമായ ജിത്തു തോമസ്, അന്ന തോമസ് എന്നിവർ ക്ലാസെടുത്തു. അടൂർ ആസ്ഥാനമായ ട്രാവൻകൂർ റൂറൽ ഡെവലപ്‌മെന്റ്ഫാർമർ പ്രൊഡ്യൂസേഴ്സ് കമ്പനിയുമായി ചേർന്നാണ് പരിശീലനം. പരിശീലനം പൂർത്തിയാക്കുന്ന കർഷകർക്ക് ബാങ്ക് വായ്‌പയും അടിസ്ഥാന സൗകര്യങ്ങളും പഞ്ചായത്തിന്റെ സഹായത്തോടെ നൽകും. ട്രാവൻകോ മുഖേന വിപണി ഉറപ്പാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home