കിയോസ-്‌കുകൾ പ്രവർത്തന സജ്ജമാക്കുക
നഗരസഭാ മാർച്ചും ധർണയും

എഐവൈഎഫ് ആലപ്പുഴ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നഗരസഭാ മാർച്ച്
ആലപ്പുഴ
പ്രവർത്തനരഹിതമായ കുടിവെള്ള കിയോസ-്‌കുകൾ പ്രവർത്തന സജ്ജമാക്കുക, മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എഐവൈഎഫ് ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തി. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പ്രവർത്തനം ആരംഭിച്ച 21 വാട്ടർ കിയോസ-്‌കുകളിൽ ഏറെയും പ്രവർത്തനരഹിതമാണ്. ഏപ്രിൽ മാസത്തിൽ ആരംഭിക്കേണ്ട തോടുകളുടെ ആഴം കൂട്ടൽ ഉൾപ്പെടെയുള്ള മഴക്കാലപൂർവ ശുചീകരണ പ്രവൃത്തികൾ ആരംഭിക്കാൻ നഗരസഭയ-്‌ക്ക് കഴിഞ്ഞിട്ടില്ല. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളിൽപോലും സമയത്ത് ഇടപെടാൻ കഴിയാത്ത ഭരണസമിതിയുടെ പ്രവൃത്തി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു. എഐഎസ്എഫ് ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ സമരം ഉദ്‌ഘാടനംചെയ-്‌തു. നവാസ് ബഷീർ അധ്യക്ഷനായി. നിജു തോമസ്, ഷമീറ ഹാരിസ്, എ അരവിന്ദ്, ഡി രഞ്ജിത്ത്, ബി നസീർ, ഇ ഇസ്ഹാഖ്, ഷമീർ, ഷിഹാസ് എന്നിവർ സംസാരിച്ചു.










0 comments