റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഉയരപ്പാത വേണം
സത്യഗ്രഹത്തിന് ബഹുമുഖ പിന്തുണ

വെള്ളിയാഴ്‌ചത്തെ സത്യഗ്രഹം ചേർത്തല താലൂക്കിലെ ബാങ്ക് ജീവനക്കാരുടെ കൂട്ടായ്‌മ പ്രസിഡന്റ് പ്രദീപ്‌കുമാർ ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
ചേർത്തല റെയിൽവേ സ്‌റ്റേഷന് മുന്നിൽ ഉയരപ്പാതയും റാംപും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയസമരത്തിന് ബഹുമുഖ പിന്തുണ. ചേർത്തല നൈപുണ്യ കോളേജും ബാങ്ക് ജീവനക്കാരും അനിശ്‌ചിതകാല റിലേ സത്യഗ്രഹത്തിൽ പങ്കാളികളായി. വ്യാഴാഴ്‌ചത്തെ സമരം നൈപുണ്യ കോളേജ് ഡയറക്ടർ ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ ഉദ്ഘാടനംചെയ്‌തു. അധ്യാപകൻ ജോയൽ ജോസഫ് അധ്യക്ഷനായി. അധ്യാപിക അന്ന സ്‌റ്റെയ്‌ൻ, വിദ്യാർഥികളായ നയന എസ് പിള്ള, ഗൗരി, അലീന, മണികണ്ഠൻ, അർജുൻ എന്നിവർ സംസാരിച്ചു. വെള്ളിയാഴ്‌ച ബാങ്ക് ജീവനക്കാർ പങ്കാളികളായി. താലൂക്കിലെ ബാങ്ക് ജീവനക്കാരുടെ കൂട്ടായ്‌മ പ്രസിഡന്റ് പ്രദീപ്‌കുമാർ ഉദ്‌ഘാടനംചെയ്‌തു. നഗരസഭ കൗൺസിലർമാരായ ഡി ജ്യോതിഷ്, സുരേഷ്‌കുമാർ, ബാങ്ക് ജീവനക്കാരായ പവിത്രൻ, മണിയപ്പൻ, രഘുകുമാർ, ഭാസ്‌കരൻ, കൃഷ്‌ണകുമാർ, റോയ് ജെ മാത്യു എന്നിവർ സംസാരിച്ചു. നഗരവികസനത്തിന് സഹായകമാകുംവിധം ദേശീയപാത വികസന രൂപരേഖ പരിഷ്‌കരിക്കണമെന്നാണ് നഗരസഭ നേതൃത്വത്തിലെ 35 ദിവസം പിന്നിട്ട സമരത്തിന്റെ ആവശ്യം.








0 comments