ഇ–ടോയ്‌ലറ്റ്, സ-്റ്റൂൾ, ടേബിൾ എന്നിവ ഒരുക്കി
ഹരിതകർമസേനയ്‌ക്ക് നൽകിയ ഉറപ്പ് പാലിച്ച് എംഎൽഎ

നെടുമുടി ഹരിതകർമസേനാംഗങ്ങൾ തോമസ് കെ തോമസ് എംഎൽഎയ്‌ക്കൊപ്പം
തകഴി
നെടുമുടി പഞ്ചായത്തിലെ ഹരിതകർമസേനയ്‌ക്ക് നൽകിയ വാക്ക് പാലിച്ച് തോമസ് കെ തോമസ് എംഎൽഎ. ഹരിതകർമസേന അംഗങ്ങൾക്കായി ഇ–ടോയ്‌ലറ്റ് സജ്ജമാക്കി. കഴിഞ്ഞദിവസം നെടുമുടി നാലാം വാർഡിലെ റോഡ് നിർമാണോദ്ഘാടനത്തിന് എത്തിയപ്പോൾ പഞ്ചായത്തംഗം പി കെ വിനോദാണ് ഹരിതകർമസേനയുടെ ആവശ്യങ്ങൾ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ശുചിമുറി സംവിധാനമായിരുന്നു സേന അംഗങ്ങൾ പ്രധാനമായും ആവശ്യപ്പെട്ടത്. ഇ-–ടോയ്‌ലറ്റ് ഉടൻ ഒരുക്കുമെന്ന് എംഎൽഎ അന്നുതന്നെ വാക്ക് നൽകി. അംഗങ്ങൾക്ക് യൂണിഫോം, ഇരുന്ന് ജോലിചെയ്യാൻ സ്റ്റൂൾ, ഭക്ഷണം കഴിക്കാൻ ടേബിൾ എന്നിവയും എംഎൽഎ ഉറപ്പാക്കി. നെടുമുടി പഞ്ചായത്തിൽ എംസിഎഫ് ഇല്ലാത്തതിനാൽ നെടുമുടി പാലത്തിന് താഴെ ഇരുന്നാണ് അംഗങ്ങൾ ജോലിചെയ്യുന്നത്. സ്ഥിരമായ എംസിഎഫിന് വേണ്ടി മന്ത്രി എം ബി രാജേഷുമായി എംഎൽഎ സംസാരിച്ചു. നെടുമുടി പൊലീസ് സ്റ്റേഷന് സമീപം നടന്ന ചടങ്ങിൽ പി കെ വിനോദ് അധ്യക്ഷനായി. പഞ്ചായത്ത് അംഗം യശോദ സുകുമാരൻ, ഹരിതകർമസേനാംഗങ്ങളായ ശാലിനി റെജി, ഷീന സന്തോഷ് എന്നിവർ പങ്കെടുത്തു.








0 comments