എം ജെ മാത്തുണ്ണി അനുസ്മരണം ഇന്ന്

മങ്കൊമ്പ്
സിപിഐ എം കുട്ടനാട് ഏരിയ സെക്രട്ടറിയായിരുന്ന എം ജെ മാത്തുണ്ണിയുടെ 31–-ാം അനുസ്മരണം വെള്ളിയാഴ്ച നടക്കും. 1970ലെ കുടികിടപ്പവകാശ സമരത്തിൽ മുൻനിരക്കാരനായ മാത്തുണ്ണിയെ കൊലക്കേസിൽപ്പെടുത്തി ആലപ്പുഴ സെഷൻസ് കോടതി വധശിക്ഷയ്‌ക്ക് വിധിച്ചു. പിന്നീട് ശിക്ഷ ജീവപര്യന്തമായി ഇളവുചെയ്‌തു. ഏഴു വർഷത്തെ തടവിനുശേഷം ജയിൽ മോചിതനായ എം ജെ വീണ്ടും സജീവ രാഷ്‌ട്രീയ പ്രവർത്തനം ആരംഭിച്ചു. 1980ൽ പാർടി കുട്ടനാട് താലൂക്ക് കമ്മിറ്റി അംഗമായി. കാവാലം, എടത്വ ലോക്കൽ സെക്രട്ടറിയായും തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ, കുട്ടനാട് താലൂക്ക് ലോഡിങ് ആൻഡ് കൺസ്ട്രക്‌ഷൻ വർക്കേഴ്‌സ് യൂണിയൻ, കുട്ടനാട് താലൂക്ക് ചെത്തു തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം രാവിലെ 10ന് കുന്നുമ്മ തിരുവിളങ്ങാട് ജങ്‌ഷനിൽ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ് ഉദ്ഘാടനം ചെയ്യും.










0 comments