ad
Deshabhimani

മന്ത്രിയും എംഎൽഎമാരും ദുരിത മേഖല സന്ദർശിക്കണം: എൽഡിഎഫ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 06, 2026, 01:22 AM | 1 min read

ആലപ്പുഴ

നഗരത്തിലെ നെഹ്‌റുട്രോഫി, പള്ളാത്തുരുത്തി, തിരുമല വാർഡുകളിലെ വെള്ളപ്പൊക്കക്കെടുതി അനുഭവിക്കുന്ന പ്രദേശങ്ങൾ ജില്ലയുടെ ചുമതലയുള്ള മന്ത്രിയും എംഎൽഎമാരും സന്ദർശിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന്‌ ആലപ്പുഴ നഗരസഭ എൽഡിഎഫ് പാർലമെന്ററി പാർടി കമ്മിറ്റി ആവശ്യപ്പെട്ടു. നഗരത്തിൽ രൂപപ്പെട്ട വെള്ളക്കെട്ടുകൾ നഗരസഭയുടെ കെടുകാര്യസ്ഥതമൂലം ഉണ്ടായതാണ്. മഴക്കാലപൂർവ ശൂചീകരണ പ്രവർത്തനത്തിലുണ്ടായ പാളിച്ചകളാണ്‌ അതിനു കാരണം. റോഡരികിലെ കനാലുകളിൽ നിക്ഷേപിക്കുന്ന മാലിന്യം നീക്കുന്ന കാര്യത്തിൽ വീഴ്ച വരുത്തി. ഇത് മൂലം ഇരവുകാട്, ഗുരുമന്ദിരം വാർഡുകളിൽ മഴവെള്ളം കെട്ടിനിന്ന്‌ വീടുകൾ വെള്ളത്തിലാണ്. പ്രതിസന്ധി മുൻകൂട്ടി കണ്ട് പ്രതിപക്ഷ കൗൺസിലർമാർ നൽകിയ മുന്നറിയിപ്പുകൾ അവഗണിച്ചു. പാടശേഖങ്ങളുടെ ബണ്ടുകൾ അപകടാവസ്ഥയിലാണ്. ബണ്ടുകൾ ബലപ്പെടുത്തുന്നതിന് തോട്ടപ്പള്ളിയിൽനിന്നും കെഎംഎംഎൽ കമ്പനി സംസ്കരണത്തിന് ശേഷം തിരികെ കൊണ്ടുവരുന്ന മണൽ ഉപയോഗിക്കണം. ഇത്തരം സാഹചര്യങ്ങളിൽ മുൻ സർക്കാർ സ്വീകരിച്ച നടപടികൾ മാതൃകയാക്കണമെന്ന്‌ എൽഡിഎഫ് പാർലമെന്ററി പാർടി നേതാവ്‌ വി ജി വിഷ്ണു ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home