ad
Deshabhimani

ശ്‌മശാനം അടച്ചിട്ടതിൽ 
എൽഡിഎഫ്‌ പ്രതിഷേധം

LDF

ഉദയംപേരൂർ പഞ്ചായത്ത് ഓഫീസിനുമുന്നിൽ എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Aug 06, 2026, 02:04 AM | 1 min read

ഉദയംപേരൂർ


ബർണർ തകരാറിന്റെ പേരിൽ ഉദയംപേരൂരിലെ പൊതുശ്മശാനം രണ്ടാഴ്ചയിലധികമായി അടച്ചിട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ ഓഫീസിനുമുന്നിൽ ധർണ നടത്തി.


പഞ്ചായത്തിലെ ശ്മശാനം അടച്ചതിനെ തുടർന്ന് പൊതുജനങ്ങൾ സമീപപ്രദേശങ്ങളിലെ പൊതുശ്മശാനങ്ങളാണ് ആശ്രയിക്കുന്നത്. യുഡിഎഫ് ഭരണസമിതി നിഷ്‌ക്രിയത്വം അവസാനിപ്പിച്ച് ശ്മശാനം തുറന്നുപ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളായ രമണി പുരുഷോത്തമൻ, പി ആർ തങ്കപ്പൻ, സി വി പ്രകാശൻ, ഷീജ ബാബു തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home