print edition മുഖ്യമന്ത്രിയുടെ ഭീഷണി; ‘സ്ഥലംമാറ്റമുണ്ടാകും റെഡിയായി ഇരുന്നോളൂ’

വി ഡി സതീശൻ
തിരുവനന്തപുരം : പ്രതിപക്ഷ സർവീസ് സംഘടനാ അംഗങ്ങളെ സ്ഥലംമാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്റെ ഭീഷണി. ‘‘ആളുകൾ ഇപ്പോൾ സമരം നടത്താൻ ഇറങ്ങിയിരിക്കുകയാണ്. പണ്ട് അധികാരം കിട്ടിക്കഴിഞ്ഞാൽ ഇതൊക്കെ മറന്നുപോകുമായിരുന്നു. ഇപ്പോൾ അങ്ങനെയൊന്നും മറക്കില്ല. ഓർത്തുവച്ചേക്കും.
സ്ഥലംമാറ്റമൊക്കെ ഉണ്ടാകും. റെഡിയായിട്ടിരുന്നാൽ മതി’’ –കേരള ഫിനാൻസ് സെക്രട്ടറിയറ്റ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യവെ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. അന്യായ സ്ഥലംമാറ്റത്തിൽനിന്ന് പിന്തിരിയണമെന്നും ശമ്പള പരിഷ്‌കരണമടക്കമുള്ള ആവശ്യങ്ങൾ നടപ്പാക്കണമെന്നും ആവശ്യപ്പെട്ട പ്രതിപക്ഷ സംഘടനകളെ മുഖ്യമന്ത്രി പരിഹസിച്ചു: ‘‘സെക്രട്ടറിയയറ്റിലെ ഒരു സംഘടന ഇറക്കിയ നോട്ടീസ് കണ്ടു. ഇത്രയും തമാശക്കാർ സെക്രട്ടറിയറ്റിൽ ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്. പൊട്ടിച്ചിരിച്ചുപോകും അത് വായിച്ചാൽ.’’










0 comments