ad
Deshabhimani

ആശാവർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം

ആരോഗ്യസുരക്ഷാ പദ്ധതി ഉറപ്പാക്കണം

asha workers union

ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം എറണാകുളം ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിൽ സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 06, 2026, 02:11 AM | 1 min read

കൊച്ചി


ആശാവർക്കർമാരുടെ വേതനം 26,000 രൂപയാക്കണമെന്നും ആരോഗ്യസുരക്ഷാ പദ്ധതി ഉറപ്പാക്കണമെന്നും ആശാവർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്രം നൽകുന്ന ഇൻസെന്റീവ് വർധിപ്പിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എറണാകുളം ടി കെ രാമകൃഷ്ണൻ സാംസ്കാരിക കേന്ദ്രത്തിൽ ചേർന്ന സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ടി മായാദേവി അധ്യക്ഷയായി.


സെക്രട്ടറി ലിസി വർഗീസ് പ്രവർത്തന റിപ്പോർട്ടും ആശാ ഫെഡറേഷൻ വൈസ്‌പ്രസിഡന്റ് അജിത രാജൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എ അലി അക്ബർ, എ പി ലൗലി, യൂണിയൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ നിബി വർഗീസ്, ഷീബ ജൂഡ്, ജമീല ബാബുരാജ്, അഞ്ജലി ബൈജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ലിസി വർഗീസ് (പ്രസിഡന്റ്), നിഷ ബീവി, അഞ്ജലി ബൈജു, ഷംല നവാസ് (വൈസ് പ്രസിഡന്റുമാർ), ഷീബ ജൂഡ് (സെക്രട്ടറി), നിബി അനിൽ, ജമീല ബാബുരാജ്, മിനി സുധീർ (ജോയിന്റ് സെക്രട്ടറിമാർ), ടി മായാദേവി (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home