ad
Deshabhimani

പേരണ്ടൂർ കനാലിൽ 
പോളപ്പായൽ നിറഞ്ഞു; 
നീരൊഴുക്ക്‌ നിലച്ചു

perandoor canal

ഗാന്ധിനഗർ ഡിവിഷനിൽ കമ്മട്ടിപ്പാടം പ്രദേശത്തുകൂടി പോകുന്ന പേരണ്ടൂർ കനാലിൽ പോളപ്പായൽ തിങ്ങിനിറഞ്ഞ് നീരൊഴുക്ക്‌ തടസ്സപ്പെട്ടനിലയിൽ

വെബ് ഡെസ്ക്

Published on Aug 06, 2026, 02:07 AM | 1 min read

കൊച്ചി


കോർപറേഷൻ ഗാന്ധിനഗർ ഡിവിഷനിൽ കമ്മട്ടിപ്പാടം പ്രദേശത്തുകൂടി കടന്നുപോകുന്ന പേരണ്ടൂർ കനാൽ പോളപായൽ തിങ്ങി നിറഞ്ഞ് നീരൊഴുക്ക്‌ തടസ്സപ്പെട്ടു.


വെള്ളം കെട്ടിക്കിടന്ന്‌ കൊതുകുകളുടെ ആവാസകേന്ദ്രമായി മാറി. കൊതുക് നശീകരണത്തിനുള്ള മരുന്ന് തളിക്കൽ നടക്കാറില്ലല്ലെന്ന്‌ പരിസരവാസികൾ പറഞ്ഞു.


ഡിവിഷനിലെ മറ്റ്‌ പ്രധാന തോടുകളുടെയും കനാലുകളുടെയും അവസ്ഥ ശോചനീയമാണ്. ഇതുമൂലം കൊതുക് ശല്യവും പകർച്ചപ്പനിയും രൂക്ഷമാണ്. ഇക്കാര്യത്തിൽ കൗൺസിലർ ഇടപെടുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home