അംഗത്വ കാമ്പയിനും ഗൃഹസന്ദർശനവും

കായംകുളത്ത് കേരള കോൺഗ്രസ് എം അംഗത്വ കാമ്പയിനും ഗൃഹസന്ദർശനവും സംസ്ഥാന സ്‌റ്റിയറിങ് കമ്മിറ്റി അംഗം ജോസഫ് ജോൺ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കേരള കോൺഗ്രസ് എം അംഗത്വ കാമ്പയിനും ഗൃഹസന്ദർശനത്തിനും കായംകുളം നിയോജകമണ്ഡലത്തിൽ തുടക്കമായി. മുതിർന്ന പാർടി അംഗം ഫിലിപ്പ് കൊല്ലശേരിക്ക് അംഗത്വം നൽകി സംസ്ഥാന സ്‌റ്റിയറിങ് കമ്മിറ്റി അംഗം ജോസഫ് ജോൺ ഉദ്ഘാടനംചെയ്‌തു. മണ്ഡലം പ്രസിഡന്റ് ഷിജു വർഗീസ് ഇഞ്ചയ്‌ക്കൽ അധ്യക്ഷനായി. യൂത്ത്ഫ്രണ്ട് എം സംസ്ഥാന ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ഷേയ്‌ഖ് അബ്‌ദുള്ള, കർഷക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സജു എടക്കാട്, വനിതാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അനുസ്‌മിത, കെടിയുസി എം ജില്ലാ പ്രസിഡന്റ് കെ എൻ ജയറാം, ആർ ഹരിദാസ്, ഷാൻ പത്തിയൂർ, ബിനോ ചക്കാലയിൽ, ഷഷി മാത്യു, സുരേഷ്‌കുമാർ എന്നിവർ സംസാരിച്ചു.









0 comments