ad
Deshabhimani

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ ഐക്യദാർഢ്യസദസ്‌

ആലപ്പുഴ ജില്ലാ മത്സ്യസംസ-്കരണ–- വിപണന തൊഴിലാളി യൂണിയൻ (സിഐടിയു) തറയിൽക്കടവിൽ സംഘടിപ്പിച്ച 
ഐക്യദാര്‍ഢ്യസദസ്  സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ടി കെ ദേവകുമാർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 05, 2025, 12:56 AM | 1 min read

ആലപ്പുഴ

സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനംചെയ്‌ത ഒമ്പതിലെ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് ജില്ലാ മത്സ്യസംസ്‌കരണ വിപണന തൊഴിലാളി യൂണിയൻ സിഐടിയു ഐക്യദാർഢ്യ സദസ്‌ സംഘടിപ്പിച്ചു. ചെത്തി ഹാർബറിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എ എം ആരിഫും തോട്ടപ്പള്ളി ഹാർബറിൽ സിഐടിയു ജില്ലാ സെക്രട്ടറി പി ഗാനകുമാറും തറയിൽക്കടവിൽ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ ദേവകുമാറും ഉദ്ഘാടനംചെയ്‌തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന സദസിൽ സി രത്‌നകുമാർ, യു രാജുമോൻ, കെ പി ഭുവനേന്ദ്രൻ, പി സുരേന്ദ്രൻ, കെ അശോകൻ, എം സോമൻ, ദീപ ഷാജി, എം ശ്രീദേവി, എം മുത്തുക്കുട്ടൻ, കെ കെ തങ്കച്ചൻ, ടി എൻ നരേന്ദ്രൻ, ജി ബിജുകുമാർ, ടി ആർ രാജേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home