മെഡി. കോളേജിൽ ഐസിയു കിടക്കകൾ വർധിപ്പിക്കും

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കിടക്കകളുടെ എണ്ണം വർധിപ്പിക്കാൻ എച്ച് സലാം എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗം
വണ്ടാനം
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലെ (ഐസിയു) കിടക്കകളുടെ എണ്ണം വർധിപ്പിക്കും. നിലവിലുള്ളതിൽനിന്ന് 10 എണ്ണം വർധിപ്പിച്ച് 35 കിടക്കകൾ ഒരുക്കും. അത്യാസന്ന നിലയിലായ രോഗികളെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകുന്നതിന് കുറച്ചെങ്കിലും പരിഹാരമാകും.
ഐസിയു കിടക്കകളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എച്ച് സലാം എംഎൽഎ ആരോഗ്യ മന്ത്രിക്ക് കത്തുനൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മൾട്ടി ഡിസിപ്ലിനറി (എംഡി) ഐസിയുവിലെ സർജറി വിഭാഗത്തിൽ 16ഉം, മെഡിസിൻ വിഭാഗത്തിൽ ഒമ്പതും കിടക്ക സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്. എയർ കണ്ടീഷൻ ജോലികൾ പുരോഗമിക്കുന്ന ഇവിടെ ഈ മാസം തന്നെ ഐസിയു പ്രവർത്തിച്ചു തുടങ്ങുമെന്ന് സൂപ്രണ്ട് പറഞ്ഞു.
എച്ച് സലാം എംഎൽഎ പങ്കെടുത്ത് യോഗംചേർന്നു. സൂപ്രണ്ട് ഡോ. എ ഹരികുമാർ, ട്രോമ കെയർ നോഡൽ ഓഫീസർ ഡോ. സലിംകുമാർ, സർജറിവിഭാഗം മേധാവി ഡോ. സജി കുമാർ, അനസ്‌തേഷ്യ വിഭാഗം പ്രൊഫ. ഡോ. ദീപ ജോർജ്, ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ശാന്തി, ഇഎൻടി വിഭാഗം മേധാവി ഡോ. ശാന്തി,ന്യൂറോ സർജറി വിഭാഗം മേധാവി ഡോ. ഗിരീഷ്, ഒഫ്ത്താൽമോളജി വിഭാഗം മേധാവി ഡോ. മല്ലിക, പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
0 comments