ഒപ്പമുണ്ട്, മാവേലിക്കരയുടെ മനസ്

തഴക്കര പൈനുംമൂട്ടിൽ മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം എസ് അരുൺകുമാറിന് സ്വീകരണം നൽകിയപ്പോൾ
മാവേലിക്കര
നഗരസഭയിലും തഴക്കര, വള്ളികുന്നം, താമരക്കുളം, തെക്കേക്കര പഞ്ചായത്തുകളിലുമാണ് എൽഡിഎഫ് മാവേലിക്കര മണ്ഡലം സ്ഥാനാർഥി എം എസ് അരുൺകുമാർ സന്ദർശനം നടത്തിയത്. പൊള്ളുന്ന ചൂടിനെ വകവയ്‌ക്കാതെ സന്ദർശന പരിപാടിയിലുടനീളം ജനം ആവേശത്തോടെ അരുണിനെ വരവേറ്റു. കൈപിടിച്ചും മുത്തം കൊടുത്തും കെട്ടിപ്പിടിച്ചും സ്‌നേഹം പങ്കുവച്ച എല്ലാവർക്കും നന്ദി അറിയിച്ച് അടുത്തകേന്ദ്രത്തിലേക്ക് വിശ്രമമില്ലാത്ത യാത്ര. വിദ്യാർഥി, യുവജന സംഘടന രംഗങ്ങളിൽ സജീവമായപ്പോഴും അരുൺ ജനങ്ങൾക്കിടയിലായിരുന്നു. ജന്മനാടായ തഴക്കരയിലെ പൈനുംമൂട്ടിലെ മേഖലാ തെരഞ്ഞെടുപ്പ് കൺവൻഷനിൽ അരുണിന് വൻസ്വീകരണം ഒരുക്കി. വിവിധ പഞ്ചായത്തുകളിലെ കുടുംബയോഗങ്ങളിലും മേഖല കൺവൻഷനുകളിലും പങ്കെടുത്തു. രാത്രി ഏറെ വൈകിയും മാവേലിക്കരയുടെ ജനകീയനെ വരവേൽക്കാൻ വിവിധയിടങ്ങളിൽ ആളുകൾ തടിച്ചുകൂടി.









0 comments