മാവേലിക്കര ഉപജില്ലാ കായികമേള ആരംഭിച്ചു

മാവേലിക്കര ഉപജില്ലാ കായികമേള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു ജാവലിൻ ത്രോ നടത്തി ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
മാവേലിക്കര ഉപജില്ലാ കായികമേള നൂറനാട് പടനിലം സ്റ്റേഡിയത്തിൽ ആരംഭിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു ഉദ്ഘാടനം ചെയ്തു. നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് എൻ രാജേഷ് കുമാർ അധ്യക്ഷനായി. പടനിലം എച്ച്എസ്എസ് മാനേജർ പി അശോകൻ, മാവേലിക്കര വിദ്യാഭ്യാസ ജില്ലാ ഓഫീസർ ആർ സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എസ് രാമകൃഷ്ണൻ, നൂറനാട് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ ശ്രീനിവാസൻ നായർ, ജി സുജാത, പ്രിൻസിപ്പൽ ആർ ഇന്ദുലക്ഷ്മി, പ്രധാനാധ്യാപിക കെ ലീല തുടങ്ങിയവർ സംസാരിച്ചു. അഞ്ച്, ഏഴ്, എട്ട് ദിവസങ്ങളായി 113 വിദ്യാലയങ്ങളിൽനിന്ന് 3500 ലേറെ കുട്ടികളാണ് മേളയിൽ പങ്കെടുക്കുന്നത്. പടനിലം സ്റ്റേഡിയത്തിലും പടനിലം സ്കൂൾ ഗ്രൗണ്ടിലുമായാണ് മത്സരങ്ങൾ. എട്ടിന് വൈകിട്ട് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻ ദേശീയകായികതാരം പി ജെ റോബിൻ സമ്മാനം വിതരണംചെയ്യും.









0 comments