Deshabhimani

ചെങ്ങന്നൂർ ഉപജില്ലാ കായികമേള

മാന്നാർ നായർ സമാജം എച്ച്എസ്എസിന് ഓവറോൾ

NSS
വെബ് ഡെസ്ക്

Published on Oct 08, 2026, 12:36 AM | 1 min read

മാന്നാർ

ആയിരത്തിഎഴുന്നൂറോളം കായികതാരങ്ങൾ മാറ്റുരച്ച ചെങ്ങന്നൂർ ഉപജില്ലാ സ്‌കൂൾ കായികമേളയിൽ 230 പോയിന്റോടെ എൻഎസ് ബോയ്സ് എച്ച്എസ്എസ് മാന്നാർ ഓവറോൾ കിരീടം നേടി. 152 പോയിന്റ്‌ നേടി ഡിബിഎച്ച്എസ് ചെറിയനാട്‌ രണ്ടാമതും 135 പോയിന്റോടെ എസ്‌വിഎച്ച്എസ് പാണ്ടനാട്‌ മൂന്നാംസ്ഥാനത്തും എത്തി. എൽപി വിഭാഗം ഓവറോൾ കിരീടം കാരയ്‌ക്കാട് എസ്എച്ച്‌വി ഇഎംഎൽപി, രണ്ടാംസ്ഥാനം സെന്റ്‌ മേരീസ് ഇഎം എൽപി സ്‌കൂൾ കല്ലിശേരി. യുപി വിഭാഗം ഒന്നാംസ്ഥാനം സെന്റ് ആൻസ് ജിഎച്ച്എസ്എസ് ചെങ്ങന്നൂർ, രണ്ടാംസ്ഥാനം എൻഎസ് ബോയ്സ് എച്ച് എസ് മാന്നാറും നേടി. സമാപനസമ്മേളനം ഉദ്‌ഘാടനവും സമ്മാനവിതരണവും പഞ്ചായത്ത് പ്രസിഡന്റ്‌ ബി കെ പ്രസാദ് ഉദ്ഘാടനംചെയ്‌തു. സ്ഥിരംസമിതി അധ്യക്ഷൻ എസ് ചന്ദ്രകുമാർ അധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എച്ച് റീന, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ഹസീന സലാം, എസ് വിജയകുമാർ, പി എക്‌സ്‌ ആന്റണി ഹെർദർ, ജി ബിനു, കെ ആർ അനന്തൻ, അനസ് എം അഷ്‌റഫ്, കൺവീനർ ആർ അജിത്കുമാർ, അശ്വിൻ ഗോപിനാഥ്‌, പ്രിൻസിപ്പൽ വി മനോജ്, പ്രധാനാധ്യാപിക ടി സരിത എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Vizhinjam International Seaport

02

print edition മിഷൻ സമുദ്രയ്ക്ക് കളമൊരുക്കാൻ ഉന്നത ഉദ്യോഗസ്ഥരെ മാറ്റുന്നു; സർക്കാർ നടപടി ദുരൂഹം
Dairy Farmers Cattle Feed

03

print edition കാലിത്തീറ്റ വില കുതിപ്പിൽ, വഴിമുട്ടി ക്ഷീരകർഷകർ
Kerala Government

04

print edition എൻജിനിയർമാരുടെ കൂട്ട സ്ഥലംമാറ്റം: തദ്ദേശ സ്ഥാപനങ്ങൾ സ്തംഭനത്തിൽ
Driving Test

06

print edition ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ്: ആശയക്കുഴപ്പത്തിൽ എംവിഡി
deshabhimani section

Recommended

Deshabhimani
Home