മണ്ണഞ്ചേരി ബിജു വധം: പ്രതിക്ക് ജീവപര്യന്തം


സ്വന്തം ലേഖകൻ
Published on Apr 30, 2026, 01:28 AM | 1 min read
ആലപ്പുഴ
ഭാര്യാമാതാവിന്റെ രണ്ടാംഭർത്താവിനെ വേലിപ്പത്തലിന് അടിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. കൊല്ലം ഇട്ടിവ പഞ്ചായത്ത് എട്ടാംവാർഡിൽ ഇളയിൽ പൂചെടിപ്പണയിൽ വീട്ടിൽ മനോജ് കൃഷ-്‌ണനെയാണ് (30) ആലപ്പുഴ ജില്ലാ സെഷൻസ് കോടതി രണ്ട് ജഡ-്‌ജി എസ് ഭാരതി ശിക്ഷിച്ചത്. മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാർഡിൽ വരകാടിവെളി വീട്ടിൽ ലതയുടെ രണ്ടാംഭർത്താവായ ബിജുവിനെ(48)യാണ് ലതയുടെ ആദ്യ ഭർത്താവിലെ മകളുടെ ഭർത്താവായ മനോജ് കൃഷ-്‌ണൻ കൊലപ്പെടുത്തിയത്. -2024 ജൂലൈ എട്ടിന് രാത്രി 10ന് വരകാടിവെളി വീട്ടുമുറ്റത്തായിരുന്നു സംഭവം. വിവിധ സ്‌റ്റേഷനുകളിലെ കേസുകളിൽ പ്രതിയാണ് മനോജ്. 2024 ജൂലൈ ഒമ്പതിന് മണ്ണഞ്ചേരി പൊലീസ് സബ് ഇൻസ-്‌പെക-്‌ടർ കെ ആർ ബിജു പ്രതിയെ അറസ-്‌റ്റ് ചെയ-്‌തു. ജയിലിൽ പാർപ്പിച്ച് വിചാരണ പൂർത്തിയാക്കി. പ്രോസിക്യൂഷന് സഹായികളായി സിപിഒമാരായ മാത്യു, ശ്യാംകുമാർ എന്നിവർ പ്രവർത്തിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ് എ ശ്രീമോൻ, അഭിഭാഷകരായ നാരായൺ ജി അശോക് നായർ, ദീപ്തി കേശവ് എന്നിവർ ഹാജരായി. ഇൻസ-്‌പെക-്‌ടർ എം കെ രാജേഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. ഒരുമിച്ചിരുന്ന് മദ്യപിച്ചു, വാക്കേറ്റം കൊലപാതകത്തിലെത്തി ബിജുവും മനോജും സുഹൃത്തുക്കളായിരുന്നു. എന്നാൽ സൗഹൃദം മുതലെടുത്ത് മനോജ് വീട്ടിലെത്തുന്നതും ബിജുവിന്റെ ഭാര്യ ലതയുടെ ആദ്യ വിവാഹത്തിലെ മകളുമായി അടുപ്പത്തിലായതും പിന്നീട് വിവാഹം കഴിച്ചതും ബിജു ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് കൊലപാതകം. ബിജുവിന് എറണാകുളത്ത് മറ്റൊരു കുടുംബം ഉണ്ടായിരുന്നു. സംഭവദിവസം എറണാകുളത്തുനിന്നും പാസഞ്ചർ ട്രെയിനിൽ മാരാരിക്കുളത്ത് എത്തിയ ബിജുവിനെകാത്ത് മനോജ് സ്‌റ്റേഷനിലെത്തിയിരുന്നു. ശേഷം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുകയും വീട്ടിലേക്ക് മടങ്ങുകയും ചെയ്‌തു. വീട്ടിലെത്തിയപ്പോൾ പഴയ കാര്യങ്ങൾ പറഞ്ഞ് വഴക്കിട്ടു. വാക്കേറ്റം കടുത്തപ്പോൾ ബിജുവിന്റെ ഭാര്യ ലതയുടെയും മക്കളുടെയും മുന്നിൽവച്ച് മനോജ് ബിജുവിനെ ചവിട്ടി താഴെയിടുകയും പത്തൽവടികൊണ്ട് നെഞ്ചിലും വയറ്റിലും അടിച്ച് കൊല്ലുകയുമായിരുന്നു.










0 comments