ad
Deshabhimani

തിരുവള്ളൂർ മഹാദേവ ക്ഷേത്രത്തിൽ കവർച്ച

.
വെബ് ഡെസ്ക്

Published on Jul 22, 2026, 12:44 AM | 1 min read

കൊടുങ്ങല്ലൂർ

തിരുവള്ളൂർ മഹാദേവക്ഷേത്രത്തിൽ കവർച്ച. ലക്ഷങ്ങൾ വിലപിടിപ്പുള്ള വിളക്കുകളും പാത്രങ്ങളും കവർന്നു. എറിയാട് പഞ്ചായത്തിലെ മാടവനയിലുള്ള ക്ഷേത്രത്തിൽ കവർച്ച നടന്നതായി ചൊവ്വ രാവിലെ 4.30 നാണ് അറിയുന്നത്. ഉപദേവതമാരായ അയ്യപ്പൻ, ഗണപതി, ശ്രീകൃഷ്ണൻ, ദേവി തുടങ്ങിയ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്ന തൂക്കുവിളക്കുകളും പാത്രങ്ങളും നിവേദ്യത്തിന് ഉപയോഗിക്കുന്ന ഓട്ടുരുളികളും ഉൾപ്പെടെയാണ് കവർച്ച നടത്തിയത്. മഴക്കോട്ടും മാസ്കും ധരിച്ചയാൾ ക്ഷേത്രത്തിൽ രാത്രിയെത്തിയതായി സിസിടിവി കാമറയിൽ ദൃശ്യമുണ്ട്. പ്രധാന ശ്രീകോവിൽ തുറക്കാനും ശ്രമം നടന്നിട്ടുണ്ട്. രാവിലെ ക്ഷേത്രത്തിലെത്തിയ പൂജാരിയും ജീവനക്കാരുമാണ് മോഷണവിവരം അറിഞ്ഞത്. കൊടുങ്ങല്ലൂർ പൊലീസ് അന്വേഷണമാരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home