ad
Deshabhimani

print edition പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന കേസ്: ഹൈക്കോടതിയിലെ ഹർജി അതിജീവിത പിൻവലിച്ചു

kerala highcourt new
വെബ് ഡെസ്ക്

Published on Jul 22, 2026, 12:38 AM | 1 min read

കൊച്ചി: പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതിയിൽ പൊന്നാനി ജുഡീഷ്യൽ ഒന്നാ ക്ലാസ് മജിസ്‌ട്രേട്ട് കോടതി നിർദേശിച്ചിട്ടും പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് പൊലീസ് കേസെടുത്തതെന്നാരോപിച്ച് അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹർജി പിൻവലിച്ചു. എസ് പി എസ് സുജിത്‌ദാസ്, ഡിവൈഎസ്‌ പി വി വി ബെന്നി എന്നിവർക്കെതിരെ പരാതി ഉന്നയിച്ച യുവതിയാണ് കോടതിയെ സമീപിച്ചിരുന്നത്.


പരാതിയിൽ കേസെടുത്ത് അന്വേഷിക്കാൻ മജിസ്ട്രേട്ട്‌ കോടതി നേരത്തേ നിർദേശിച്ചിരുന്നു. ഇതിനെതിരെ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. എന്നാൽ, പ്രതികളുടെ പേരെടുത്തു പറഞ്ഞിട്ടും എഫ്ഐആറിൽ അത് ഒഴിവാക്കിയെന്നും തന്റെ പേര് വെളിപ്പെടുത്തിയെന്നുമാണ് അതിജീവിതയുടെ ആരോപണം.


ഒറ്റക്കേസായി പരിഗണിക്കണമെന്ന മജിസ്ട്രേട്ടിന്റെ നിർദേശം മറികടന്ന് പൊലീസ് മൂന്ന് പ്രത്യേക എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തത്. ഓരോ സംഭവവും വെവ്വേറെയാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ, തള്ളുമെന്ന് കോടതി അറിയിച്ചതോടെ ഹർജി പിൻവലിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home