print edition ശവപ്പെട്ടിയുമായി ഗിഗ് തൊഴിലാളികളുടെ സെക്രട്ടറിയറ്റ് മാർച്ച്

തിരുവനന്തപുരം: സ്റ്റേറ്റ് ഗിഗ് ആൻഡ് പ്ലാറ്റ്ഫോം വർക്കേഴ്‌സ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ ഓൺലൈൻ ഭക്ഷണവിതരണ തൊഴിലാളികൾ പണിമുടക്കി സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തി. എ ജെ സുക്കാർണോ ഉദ്‌ഘാടനം ചെയ്‌തു. സനൽ കാട്ടാക്കട, അമീർ ആസാദ്, കഴക്കൂട്ടം പ്രകാശ്, ഉള്ളൂർ പ്രകാശ് എന്നിവർ സംസാരിച്ചു. പാളയം രക്തസാക്ഷിമണ്ഡപത്തിൽനിന്ന് ശവപ്പെട്ടി ചുമന്നായിരുന്നു മാർച്ച്.
ഇന്ധന വിലവർധന പിൻവലിക്കുക, ടാക്സി ഓട്ടോ നിരക്ക് പുതുക്കി നിശ്ചയിക്കുക, പൊതുവാഹനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ ഇന്ധനം വിതരണം ചെയ്യുക, ഗിഗ് തൊഴിലാളി സംരക്ഷണ നിയമനിർമാണം നടത്തുക, ഇഎസ്ഐ ആനുകൂല്യം അനുവദിക്കുക, ഗിഗ് തൊഴിലാളികൾക്കുനേരെയുള്ള ആക്രമണങ്ങളിൽനിന്ന് സംരക്ഷണം നൽകുക, തൊഴിലാളിദ്രോഹ ലേബർ കോഡ് ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.










0 comments