ad
Deshabhimani

കടൽമണൽ ഖനനം ഉപേക്ഷിക്കുക

മത്സ്യത്തൊഴിലാളി യൂണിയൻ ആലപ്പുഴ ഏരിയ കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം പി വി വിനോദ്കുമാർ ഉദ്‌ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 25, 2026, 01:20 AM | 1 min read

ആലപ്പുഴ ​

കേരളത്തിലെ പരമ്പരാഗതമായി പണിയെടുത്ത്‌ ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ മിഷൻ സമുദ്രയുടെ പേരിൽ ദ്രോഹിക്കുന്ന കടൽമണൽ ഖനനം കേരള സർക്കാർ ഉപേക്ഷിക്കണമെന്നും കോർപറേറ്റുകളായ അദാനിമാരെ വളർത്തുന്ന കേന്ദ്ര, കേരള സർക്കാരുകളുടെ നിലപാട് തിരുത്തണമെന്നും മത്സ്യത്തൊഴിലാളി യൂണിയൻ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം പി വി വിനോദ്കുമാർ സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. എ അലക്‌സാണ്ടർ അധ്യക്ഷനായി. പി പി പവനൻ, ടി ജി റെജി, ഷീന സജി എന്നിവർ സംസാരിച്ചു. സി ഇ യേശുദാസ് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി വി ജി വിഷ്‌ണു (പ്രസിഡന്റ്‌), പി വി ബെനഡിക്‌ട്‌ (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home