മാക്കേക്കടവ് – നേരേകടവ് പാലം 18ന് തുറക്കും
എൽഡിഎഫ് സർക്കാരിന്റെ ഇച്ഛാശക്‌തി

മാക്കേക്കടവ് – നേരേകടവ് പാലം

സ്വന്തം ലേഖകൻ
Published on Oct 13, 2026, 02:06 AM | 1 min read
ആലപ്പുഴ
മാക്കേക്കടവ് – നേരേകടവ് പാലം 18ന് തുറക്കും. ആലപ്പുഴ കോട്ടയം ജില്ലകളെ ബന്ധിപ്പിച്ച് വേമ്പനാട് കായലിന് കുറുകെയാണ് പാലം. മുൻ എൽഡിഎഫ് സർക്കാരാണ് സ്ഥലമേറ്റെടുപ്പിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് നിർമാണം പൂർത്തിയാക്കിയത്. രാവിലെ ഒമ്പതിന് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്‌ഘാടനംചെയ്യും.
2006ൽ വി എസ് സർക്കാരാണ് തുറവൂർ – പന്പ പാതയെന്ന ആശയം മുന്നോട്ടുവച്ചത്. ധനമന്ത്രിയായിരുന്ന ഡോ. ടി എം തോമസ് ഐസക് ഒരുകോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. തുടർന്നാണ് മണ്ണ് പരിശോധന ഉൾപ്പെടെ പാലത്തിന്റെ പ്രാഥമികജോലികൾ ആരംഭിക്കുന്നത്.
2011ൽ അധികാരത്തിൽവന്ന യുഡിഎഫ് സർക്കാർ ബജറ്റ് വിഹിതം അനുവദിച്ചതല്ലാതെ പാലത്തിനായി തുടർപ്രവർത്തനങ്ങൾ ഒന്നും ചെയ്‌തില്ല. ഒന്നാം പിണറായി സർക്കാർ ഭരണത്തിലിരിക്കെ 2017ൽ പാലത്തിന് കല്ലിട്ടു. നിർമാണപ്രവർത്തനങ്ങൾ പകുതിയായപ്പോൾ, അപ്രോച്ച് റോഡിന് ഏറ്റെടുക്കേണ്ട ഭൂമിയുടെ ഉടമകൾ കൂടുതൽ പണം ആവശ്യപ്പെട്ട് കേസ് കൊടുത്തു.
ഭൂമിയുടെ പ്രശ്‌നം പരിഹരിക്കുന്നതിൽ എ എം ആരിഫ് എംഎൽഎ ആയിരുന്നപ്പോഴും എംപി ആയിരുന്നപ്പോഴും വളരെയധികം പരിശ്രമിച്ചു. മുൻ എംഎൽമാരായ ദലീമ, സി കെ ആശ എന്നിവരും സജീവമായി ഇടപെട്ടു. തുടർന്ന് മുൻമന്ത്രി പി എ മുഹമ്മദ് റിയാസ് നേരിട്ട് വിഷയത്തിൽ ഇടപെട്ടു. മുൻധനമന്ത്രി കെ എൻ ബാലഗോപാൽ തുക നൽകുന്നതും വേഗത്തിലാക്കി. ഇതോടെ മാക്കേക്കടവ്–നേരേകടവ് പാലം നിർമാണം വീണ്ടും സജീവമായി.









0 comments