കരയടുപ്പിച്ചത് കിഫ്ബി
മാക്കേക്കടവ്‑നേരേകടവ് പാലം തുറന്നു

ഉദ്ഘാടനത്തിന് ശേഷം മാക്കേക്കടവ്‑നേരേകടവ് പാലത്തിലൂടെ സഞ്ചരിക്കുന്ന പ്രദേശവാസികൾ
അരൂർ
ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന മാക്കേക്കടവ് നേരേകടവ് പാലം മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന മിഷൻ സമുദ്രയുടെ ഭാഗമായ ബ്ലൂ ഇക്കോണമി പദ്ധതിയുടെ ആസ്ഥാനമാക്കി അരൂരിനെ മാറ്റും. അരൂരിനെ സീഫുണ്ട് ഹബ്ബാക്കും. നേരേകടവ് – -വൈക്കം ഭാഗത്ത് റോഡ് നിർമ്മാണത്തിനും അനുബന്ധ പ്രവർത്തികൾക്കും മുന്നോടിയായി സ്ഥലം ഏറ്റെടുപ്പിന് പ്രദേശവാസികൾക്കായി പ്രത്യേക നഷ്ട പരിഹാര പാക്കേജ് പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പി കെ ബഷീർ അധ്യക്ഷനായി. നേരേകടവ് – വൈക്കം ഭാഗത്തെ റോഡ് നിർമാണത്തിന് 10 കോടി രൂപ അനുവദിച്ചതായി മന്ത്രി പറഞ്ഞു. മന്ത്രിമാരായ എം ലിജു, മോൻസ് ജോസഫ്, ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎമാരായ കെ ബിനിമോൻ, നാട്ടകം സുരേഷ്, എ ഡി തോമസ്, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, കലക്ടർമാരായ ഷാജി വി നായർ, ചേതൻ കുമാർ മീണ, മുൻ എംപി എ എം ആരിഫ്, മുൻ എംഎൽഎ സി കെ ആശ എന്നിവർ സംസാരിച്ചു.









0 comments