അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കുക

സംയുക്ത ട്രേഡ് യൂണിയൻ ആലപ്പുഴ മണ്ഡലം സമര കൺവൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനംചെയ്യുന്നു
മാരാരിക്കുളം
അഖിലേന്ത്യാ പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ആലപ്പുഴ മണ്ഡലം കൺവൻഷൻ അഭ്യർഥിച്ചു. കലവൂരിൽ ചേർന്ന കൺവൻഷൻ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ ഉദ്ഘാടനം ചെയ്‌തു. പി ജി രാധാകൃഷ്ണൻ അധ്യക്ഷനായി. കെ ആർ ഭഗീരഥൻ, ആർ ജയസിംഹൻ, പി രഘുനാഥ്, ഡി പ്രിയേഷ് കുമാർ, ടി ആർ ശിവരാജൻ, ആർ ശശിയപ്പൻ, സി കുശൻ എന്നിവർ സംസാരിച്ചു.










0 comments