സ്‌നേഹാദരവും അനുമോദനവും

തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ ഹരിപ്പാട് ഗ്രൂപ്പ് കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹാദരവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് കോൺഫെഡറേഷൻ ഹരിപ്പാട് ഗ്രൂപ്പ് കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹാദരവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ഗ്രൂപ്പ് പ്രസിഡന്റ് ജി കൃഷ്‌ണകുമാർ അധ്യക്ഷനായി. സംസ്ഥാന ട്രഷറർ സി ആർ റോബിൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ്‌പ്രസിഡന്റ് യു ശ്രീക്കുട്ടൻ, സംസ്ഥാന സെക്രട്ടറി ആർ ബിജു, സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് മനോജ്, ചികിത്സാസഹായനിധി ചെയർമാൻ മോനിഷ്, ഗ്രൂപ്പ് സെക്രട്ടറി ടി പ്രേംദാസ്, ശിവകുമാർ, സുഭാഷ് കൃഷ്‌ണൻ, പി എ ശ്രീജേഷ്, എം ആർ രാഹുൽ, കെ അനിൽകുമാർ, ആർ വിജയൻപിള്ള, പി ചന്ദ്രൻപിള്ള, കെ ജി ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു. സർവീസിൽനിന്ന് വിരമിച്ച ജീവനക്കാരെ ആദരിച്ചു. എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികളെ അനുമോദിച്ചു.











0 comments