ad
Deshabhimani

അനധികൃത സ്ഥലംമാറ്റത്തിനെതിരെ 
ബെഫി ധർണ നടത്തി

BEFI Protest

സംസ്ഥാന കാർഷിക വികസന ബാങ്കിൽ നടക്കുന്ന മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ ബെഫി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റീജണൽ ഓഫീസിനുമുന്നിൽ നടത്തിയ ധർണ ദേശീയ പ്രസിഡന്റ്‌ എസ് എസ് അനിൽ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 08, 2026, 01:02 AM | 1 min read

കൊച്ചി

സംസ്ഥാന കാർഷിക വികസന ബാങ്കിൽ നടക്കുന്ന മാനദണ്ഡവിരുദ്ധവും മനുഷ്യത്വരഹിതവുമായ സ്ഥലംമാറ്റത്തിനെതിരെ ബെഫി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന കാർഷിക വികസന ബാങ്കിന്റെ എറണാകുളം റീജണൽ ഓഫീസിനുമുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ബെഫി ദേശീയ പ്രസിഡന്റ്‌ എസ് എസ് അനിൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി അനുജ ഷംസുദീൻ, കാർഷിക വികസന ബാങ്ക് എംപ്ലോയീസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗം വി ഒ സത്യജിത്, ബെഫി ജില്ലാ പ്രസിഡന്റ്‌ കെ പി സുശീൽകുമാർ, വൈസ് പ്രസിഡന്റ്‌ വി വിമൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home