മരത്തിലിടിച്ച് ലോറി മറിഞ്ഞു

മരത്തിലിടിച്ച് തകർന്ന പാഴ്സൽ ലോറി
മാന്നാർ
മാന്നാർ–തട്ടാരമ്പലം സംസ്ഥാനപാതയ്‌ക്ക് സമീപത്തെ മരശിഖരത്തിൽ തട്ടി പാഴ്സൽ ലോറി മറിഞ്ഞു. തൃപ്പെരുന്തുറ ആറാട്ടുമുക്കിന് കിഴക്കുവശത്ത് വെള്ളി രാത്രി 8.30 ഓടെയാണ് അപകടം. കോട്ടയം സ്വദേശിയായ ഡ്രൈവർ ജെറിന്റെ തലയ്ക്ക് പരിക്കേറ്റു. വാഹനത്തിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. വേഗത്തിലെത്തിയ വാഹനത്തിന്റെ മുകളിൽ മഹാഗണി മരശിഖരം തട്ടി നിയന്ത്രണം വിടുകയായിരുന്നു. ലോറിയിടിച്ച് ഒടിഞ്ഞ ശിഖരം വീണ് സമീപത്തെ വീടായ റോബിൻവില്ലയുടെ മുമ്പിൽ പാർക്ക്‌ചെയ്തിരുന്ന രണ്ട് കാറിന്റെ ചില്ലുകൾ പൊട്ടി. മതിലിനും തകരാറുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ വിനു, സിപിഐ എം ലോക്കൽ കമ്മിറ്റി അംഗം കെ സുരേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ പ്രവർത്തകരും നാട്ടുകാരും ചേർന്ന് മരശിഖരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.










0 comments