ad
Deshabhimani

കാനയുടെ സ്‌ളാബ്‌ ഇളകി അപകടഭീഷണി

kana
വെബ് ഡെസ്ക്

Published on Aug 02, 2026, 02:19 AM | 1 min read

ആലപ്പുഴ

ദേശീയപാതയിലെ സർവീസ് റോഡിലെ കാനയുടെ സ്ലാബ്‌ ഇളകി മാറി അപകട ഭീഷണിയായി. വയലാർ കവല, തങ്കിക്കവല, ഒറ്റപ്പുന്ന, ചേർത്തല റെയിൽവേ സ്‌റ്റേഷന് സമീപം, തിരുവിഴ, കണിച്ചുകുളങ്ങര എന്നിവിടങ്ങളിലാണ് സ്ലാബ് ഇളകിമാറിയത്. ഇത്‌ കാൽനടയാത്രക്കാരെയും, ഇരുചക്ര വാഹന യാത്രക്കാരെയും അപകടത്തിലേക്ക്‌ തള്ളിവിടുന്നു. ഇതേപ്പറ്റി നേരത്തേ ‘ദേശാഭിമാനി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന്‌ ഇളകിയവ മാറ്റി. നിർമാണത്തിലെ പാകപ്പിഴയാണ്‌ ഇവ വീണ്ടും കേടാകാൻ കാരണമെന്ന്‌ പരിസരവാസികൾ പറയുന്നു. മഴക്കാലത്തും രാത്രിയിലും കാൽനടയാത്രക്കാരും , ഇരുചക്ര വാഹന യാത്രക്കാരും കാനയിൽ വീണ്‌ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home