ലോഗോ പ്രകാശിപ്പിച്ചു

പട്ടികജാതി–വർഗ വിദ്യാർഥികളിൽ വായനശീലം വർധിപ്പിക്കാൻ തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ലോഗോ അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ആശ സി എബ്രഹാം പ്രകാശിപ്പിക്കുന്നു
ആലപ്പുഴ
പട്ടികജാതി-–വർഗ വിദ്യാർഥികളിൽ വായനശീലം വർധിപ്പിക്കാൻ തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന അക്ഷരോന്നതി പദ്ധതിയുടെ ലോഗോ അഡീഷണൽ ജില്ലാ മജിസ്ട്രേട്ട് ആശ സി എബ്രഹാം പ്രകാശിപ്പിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കോളേജുകള്‍, സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റുകള്‍, ലൈബ്രറികള്‍, പ്രാദേശികതല കൂട്ടായ്‌മകള്‍ എന്നിവ കേന്ദ്രീകരിച്ച് പുസ്‌തകങ്ങള്‍ ശേഖരിച്ച് എസ്‌സി, എസ്ടി വിദ്യാർഥികൾക്ക് വായനയ്‌ക്ക് സൗകര്യമൊരുക്കും. എഡിഎമ്മിന്റെ ചേംബറിൽ നടന്ന ചടങ്ങിൽ തദ്ദേശവകുപ്പ് ഡെപ്യൂട്ടി ഡയറക്‌ടർ സി അലക്‌സ്, അഡീഷണൽ ഡയറക്‌ടർ ആർ രജിത്ത്, ബ്ലോക്ക് കോ–ഓർഡിനേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.








0 comments