ലൈബ്രറി കൗൺസിൽ ബാലകലോത്സവം

താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ബാലകലോത്സവം കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ് കുമാർ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ബാലകലോത്സവം ചെറുവാരണം പുത്തനമ്പലം എസ്എൻവി ഗവ.എൽപിഎസിൽ കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ ഉദ്ഘാടനംചെയ്തു. താലൂക്ക് പ്രസിഡന്റ് ഇ കെ ഗോപി അധ്യക്ഷനായി. കുട്ടികൾക്കായി വിവിധ മത്സരങ്ങൾ അരങ്ങേറി. സംസ്ഥാന കൗൺസിൽ അംഗം ജെ ജയലാൽ, ജില്ലാ കൗൺസിൽ അംഗം വി ടി വിജയൻ, താലൂക്ക് സെക്രട്ടറി എം എസ് ശശിധരൻ, എം എൻ ഹരികുമാർ, പി എം പ്രമോദ്, ടി ബി ഭാർഗവൻ തുടങ്ങിയവർ നേതൃത്വംനൽകി.










0 comments