ഉന്നതവിജയികൾക്ക് ഗ്രന്ഥശാലയുടെ അനുമോദനം

തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാലയിൽ ഉന്നതവിജയികളെ അനുമോദിച്ചപ്പോൾ
മാന്നാർ
ഉന്നതപരീക്ഷകളിൽ വിജയിച്ച വിദ്യാർഥികളെ തൃപ്പെരുന്തുറ കലാപോഷിണി ഗ്രന്ഥശാല അനുമോദിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം കെ സുരേഷ്‌കുമാർ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് പി വിജയകുമാർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പ്രൊഫ. സുകുമാര ബാബു, വായനശാല സെക്രട്ടറി കെ വേണു, പി ബാലചന്ദ്രൻനായർ, അജിത് ആയിക്കാട്ട്, മാധവൻ ഉണ്ണിത്താൻ, അശോക്‌കുമാർ, ജി യോഹന്നാൻ, മോഹനൻ ചക്കനാട്ട് എന്നിവർ സംസാരിച്ചു.









0 comments