ഗ്രന്ഥശാലാ വാർഷികം

കാർത്തികപ്പള്ളി
മുട്ടം കണിച്ചനല്ലൂർ ഇ എം എസ് ഗ്രന്ഥശാല ഒന്നാംവാർഷികവും ലഹരിവിരുദ്ധ ക്ലാസും അനുമോദനവും സംഘടിപ്പിച്ചു. കണിച്ചനല്ലൂർ എൻഎസ്എസ് ഓഡിറ്റോറിയത്തിൽ ഞായർ രാവിലെ 9.30ന് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി തിലകരാജ് ഉദ്ഘാടനംചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് എം ഡി രാജു അധ്യക്ഷനായി. എസ്ഐ നിസാർ പൊന്നാരത്ത് ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസെടുത്തു. കവിയും ചിത്രകാരനുമായ ശരത്ചന്ദ്രലാലിനെ ചടങ്ങിൽ ആദരിച്ചു. ഉപഹാര സമർപ്പണവും വിദ്യാർഥികൾക്ക് അനുമോദനവും മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് ജി ഉണ്ണികൃഷ്ണൻ നടത്തി. ഗ്രന്ഥശാലാ സെക്രട്ടറി ഗോപാലകൃഷ്ണൻ കരിക്കാട്ട്, ചേപ്പാട് പഞ്ചായത്ത് അംഗങ്ങളായ ഐ തമ്പി, ഷൈനി ഷാജി, ആർ വിജയകുമാർ, വിഷ്ണു ശശീന്ദ്രൻ, ലൈബ്രേറിയൻ കെ എസ് സുജാത എന്നിവർ സംസാരിച്ചു.









0 comments