Deshabhimani

കൃഷിയിൽ നിർമിതബുദ്ധി 
സാധ്യതകളും വരട്ടെ: പി പ്രസാദ്​

കൃഷി

കഞ്ഞിക്കുഴിയിൽ അനുവദിച്ച കൃഷിഭവൻ സബ് സെന്റർ മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 05, 2025, 12:14 AM | 1 min read

കഞ്ഞിക്കുഴി

ആധുനികതയും സാങ്കേതികവിദ്യകളും യന്ത്രങ്ങളും ഉപയോഗപ്പെടുത്തി കൃഷി കൂടുതൽ സ്മാർട്ട്‌ ആക്കണമെന്നും നിർമിത ബുദ്ധിയുടെ സാധ്യതകളും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഡ്രോൺ സാങ്കേതികവിദ്യയിലൂടെ വിത്തുകൾ വിതയ്​ക്കാനും 40 ശതമാനത്തിലധികം വിത്തുകൾ ലാഭിക്കാനും മികച്ച വിളവെടുപ്പ് നേടാനും കഴിഞ്ഞു. കൃഷിയും കൃഷിയിടങ്ങളും സ്മാർട്ട് ആകേണ്ടതുണ്ട്. സാധ്യമാകുന്ന എല്ലായിടത്തും കൃഷി ചെയ്യുന്നതിനും കർഷകരെ ചേർത്തുനിർത്തുന്നതിനും കഞ്ഞിക്കുഴി മാതൃകയാണ്​. സമഗ്രമായ മുന്നേറ്റത്തിന് വേണ്ടി ആക്ഷൻ പ്ലാൻ തയാറാക്കണമെന്നും മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീത കാർത്തികേയൻ അധ്യക്ഷയായി. കൃഷി ഡെപ്യൂട്ടി ഡയറക്ടർ മായ ഗോപാലകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. വൈസ് പ്രസിഡന്റ് എം സന്തോഷ് കുമാർ, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, പഞ്ചായത്ത്​ സ്ഥിരംസമിതി അധ്യക്ഷരായ കെ കമലമ്മ, എസ്​ ജ്യോതി മോൾ, ചേർത്തല കൃഷി അസി. ഡയറക്ടർ കെ എസ്​ ഷൈജ, കർഷകൻ ജി ഉദയപ്പൻ, കൃഷി ഓഫീസർ റോസ്മി ജോർജ്, ആസൂത്രണ സമിതിയംഗങ്ങളായ എം ഡി സുധാകരൻ, ആർ രവിപാലൻ, കെ എൻ കാർത്തികേയൻ, എം ഡി അനിൽകുമാർ, ഗോപാലകൃഷ്ണപിള്ള , കെ സി വേണുഗോപാൽ, രവി പാലത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home