പ്രഭാഷണപരമ്പര തുടങ്ങി

കാരയ്‌ക്കാട് വിദ്യാവിലാസിനി ഗ്രന്ഥശാലയും അമ്മ മലയാളം സാംസ്‌കാരിക സമിതിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ 80–ാം വാർഷികത്തോടനുബന്ധിച്ച് കാരയ്‌ക്കാട് വിദ്യാവിലാസിനി ഗ്രന്ഥശാലയും, അമ്മ മലയാളം സാംസ്‌കാരിക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന പ്രഭാഷണപരമ്പര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. ‘മലയാള സാഹിത്യത്തിലെ മാറുന്ന വായന' എന്ന വിഷയം ടി കെ ഇന്ദ്രജിത്ത് അവതരിപ്പിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തംഗം ടി അനു, കവി ഒ എസ് ഉണ്ണികൃഷ്‌ണൻ, ലൈബ്രറി കൗൺസിൽ സെക്രട്ടറി പി ആർ വിജയകുമാർ, ഷാജ് ലാൽ, പി വിജയചന്ദ്രൻ, റോയി ടി മാത്യു, കൃഷ്‌ണകുമാർ കാരയ്‌ക്കാട്, ജെ അജയൻ, എൻ എ ചന്ദ്രൻ, എൻ എ രവീന്ദ്രൻ, സി പ്രവീൺ ലാൽ, ശ്രീരാജ് എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച ഗ്രന്ഥശാലാ അംഗങ്ങളെ അനുമോദിച്ചു. ‘കുമ്മാട്ടി’ സിനിമയുടെ പ്രദർശനവും ചർച്ചയും നടന്നു.










0 comments