Deshabhimani

അറിഞ്ഞും... പങ്കുവച്ചും...

aksharamuttom

കായംകുളം ഉപജില്ലാ മത്സരം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 12:48 AM | 2 min read

ആലപ്പുഴ

അറിഞ്ഞും പങ്കുവച്ചും വിദ്യാര്‍ഥികള്‍ മത്സരത്തെ അക്ഷരോത്സവമാക്കി. ഉദ്‌ഘാടനത്തിനും സമ്മാനവിതരണത്തിനുമായി ചലച്ചിത്രതാരങ്ങളും പൊതുപ്രവർത്തകരുമടക്കമുള്ള പ്രശസ്‌തരാണ്‌ എത്തിയത്.

മാവേലിക്കര ഉപജില്ല

മാവേലിക്കര മാവേലിക്കര ഉപജില്ലാതല മത്സരം മാവേലിക്കര ഗവ. ഗേൾസ് എച്ച്എസ്എസിൽ, മാവേലിക്കര എ ആർ രാജരാജവർമ സ്മാരക സെക്രട്ടറി പ്രൊഫ. വി ഐ ജോൺസൺ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി അജയകുമാർ അധ്യക്ഷനായി. ജി മുകുന്ദൻ നായർ, കെ അനിൽകുമാർ, യു ദീപ, എസ് അരവിന്ദ്, എസ് സിന്ധു, ജിജീഷ് കുമാർ, ദീപു തുടങ്ങിയവർ സംസാരിച്ചു. കെ ഷാജി സ്വാഗതം പറഞ്ഞു. കെഎസ്ടിഎ ജില്ലാ ജോ. സെക്രട്ടറി കെ അനിൽകുമാർ സമ്മാനം വിതരണം ചെയ്തു. ​

കായംകുളം ഉപജില്ല

കായംകുളം ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് കായംകുളം സബ് ജില്ലാതല മത്സരം കായംകുളം ഗവ.യുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഡി അംബുജാക്ഷി ഉദ്ഘാടനംചെയ്തു. സംഘാടക സമിതി ചെയർമാൻ ഗോപീകൃഷ്ണൻ അധ്യക്ഷനായി. ബിനീഷ് കുമാർ, മുനീർ മോൻ, കെഎസ്‌ടിഎ സബ് ജില്ലാ സെക്രട്ടറി ഗായത്രി, ജി ഹരികുമാർ, കോ- ഓർഡിനേറ്റർ പ്രദീപ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. സമാപനയോഗത്തിൽ കെ എസ് ടി എ ജില്ലാ ജോ. സെക്രട്ടറി വി എസ് അനിൽകുമാർ സമ്മാനങ്ങൾ വിതരണംചെയ്തു.

ഹരിപ്പാട് ഉപജില്ല

ഹരിപ്പാട് ഹരിപ്പാട് സബ്ജില്ലാ മത്സരം ഹരിപ്പാട് ഗവ.ബോയ്സ് എച്ച്എസ്എസിൽ കയർഫെഡ് ചെയർമാൻ ടി കെ ദേവകുമാർ ഉദ്ഘാടനം ചെയ്തു. കാർത്തികപ്പള്ളി ഗവ.യുപി സ്കൂൾ പ്രധാനാധ്യാപകൻ ബിജു വി മുതുകുളം അധ്യക്ഷനായി. ചലച്ചിത്ര- സീരിയൽ- മിമിക്രി താരം കരുവാറ്റ ജയപ്രകാശ് മുഖ്യാതിഥിയായി. സബ്ജില്ല കോ- ഓർഡിനേറ്റർ കെ ബി മനേഷ്, സി ശ്രീകുമാർ ഉണ്ണിത്താൻ, എസ് സുരേഷ്‌കുമാർ, കെ വിജയകുമാർ, കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി എൻ എൻ നമ്പി, കെഎസ്ടിഎ ജില്ലാ ട്രഷറർ ജൂലി എസ് ബിനു, ഡോ.ആർ ഉണ്ണികൃഷ്ണൻ, ജി ബാബു, ലേഖാ ദേവകുമാർ, രമേശ് ഗോപിനാഥ്, പി എസ് ബിമൽറോയ്, എം തങ്കച്ചൻ, സി ജി സന്തോഷ്, കെ മോഹനൻ, ധന്യ പ്രമോദ് എന്നിവർ സംസാരിച്ചു. ഗോപൻ നമ്പാട്ട് സ്വാഗതവും ജി അനിൽ നന്ദിയും പറഞ്ഞു. അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽനിന്ന്‌ ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ച ആർ ഉണ്ണികൃഷ്ണനെയും അമേരിക്കയിലെ അസ്റ്റെക യൂണിവേഴ്സിറ്റിയിൽ നിന്ന്‌ ഡോക്ടറേറ്റ് ലഭിച്ച റെജി ന്യൂലാൻഡിനെയും ചടങ്ങിൽ ആദരിച്ചു. മിമിക്രി കലാകാരൻ കരുവാറ്റ ജയപ്രകാശ് സമ്മാനം വിതരണം ചെയ്തു. ജയപ്രകാശ് മിമിക്രി അവതരിപ്പിച്ചു.

അന്പലപ്പുഴ ഉപജില്ല

അമ്പലപ്പുഴ അമ്പലപ്പുഴ സബ് ജില്ലാ മത്സരം തോട്ടപ്പള്ളി നാലുചിറ ഗവ. ഹൈസ്‌കൂളിൽ മുൻ എംഎൽഎ എച്ച് സലാം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ജി സുമംഗലി അധ്യക്ഷയായി. എം സോമൻ, കെ കൃഷ്ണമ്മ, വൈ പ്രദീപ്, എം കിഷോർ കുമാർ, എസ് മധുകുമാർ, ആർ ഉണ്ണി, കെഎസ്ടിഎ സബ്ജില്ലാ സെക്രട്ടറി മുഹമ്മദ് ഷെഫീക്, പ്രസിഡന്റ്‌ വർഗീസ് തോമസ്, മഹേഷ്, പി എഫ് ലിൻസൺ, ആർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. കെഎസ്ടിഎ ജില്ല ജോയിന്റ്‌ സെക്രട്ടറി ആർ സതീഷ് കൃഷ്‌ണ സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം ദേശാഭിമാനി പരസ്യ വിഭാഗം മാനേജർ ഗോപൻ നമ്പാട്ട് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ കമ്മിറ്റിയംഗം എ ജെ സിസിലി അധ്യക്ഷയായി. കെഎസ്ടിഎ മുൻ സംസ്ഥാന സെക്രട്ടറി പി എസ് സുരേന്ദ്രനാഥ് സമ്മാനങ്ങൾ വിതരണം ചെയ്തു. വി പ്രതാപ് സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home