Deshabhimani

ചങ്ങമ്പുഴ ജന്മദിനാഘോഷം തുടങ്ങി

ചങ്ങമ്പുഴ ജന്മദിനാഘോഷം

ചങ്ങമ്പുഴയുടെ 116–-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സ്‌മൃതികുടീരത്തിൽ മകൾ ലളിത ചങ്ങമ്പുഴയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 01:51 AM | 1 min read

കൊച്ചി


ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല സംഘടിപ്പിച്ച മഹാകവി ചങ്ങമ്പുഴയുടെ 116–-ാം ജന്മദിനാഘോഷത്തിന് തുടക്കമായി. ചങ്ങമ്പുഴയുടെ സമൃതികുടീരത്തിൽ ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ് പ്രണത, ഗ്രന്ഥശാല പ്രസിഡന്റ്‌ ഡോ. എസ് ഹരികുർ, ലൈബ്രറി സെക്രട്ടറി വി ഡി ഷജിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. ചങ്ങമ്പുഴ പാർക്കിൽ നടന്ന കവിയരങ്ങ് സി എസ് രാജേഷ് ഉദ്ഘാടനം ചെയ്തു.


അനിൽ മുട്ടാർ അധ്യക്ഷനായി. തുടർന്ന് ഡോ. ആതിര പ്രകാശ് ചങ്ങമ്പുഴ അനുസ്മരണപ്രഭാഷണം നടത്തി. കോളേജ് വിദ്യാർഥികൾക്കായി നടത്തിയ പ്രബന്ധമത്സരത്തിൽ ഒന്നാംസമ്മാനം ലഭിച്ച പ്രവീൺ പ്രകാശിന് ക്യാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിച്ചു. സാഹിത്യമത്സരവിജയികൾക്ക് പോട്ടയിൽ എൻ ജി നായർസ്മാരക സമ്മാനങ്ങളും കാവ്യകേളി മത്സരവിജയികൾക്ക് മഞ്ഞുമ്മൽ ബി മോഹനൻ സ്മാരക എവർറോളിങ് ട്രോഫിയും നൽകി. ഇടപ്പള്ളി ഗവ. ടിടിഐയിലെ വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കെ എം ഉദയന്റെ നേതൃത്വത്തിൽ ഗാനരാഗസല്ലാപവുമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home